Kerala
ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ
ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകത്തിന്റെ പത്രക്കുറിപ്പ്. ക്രൈസ്തവർ ദേവാലയത്തിലും ഭവനങ്ങളിലും പരിപാവനമായി സൂക്ഷിക്കുന്ന ചിത്രത്തെയാണ് വികലമായി ചിത്രീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ ലാഭം നേടാനായി നടത്തുന്നതിനെ മാധ്യമ സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കുന്നതിനെ ഒരു രീതിയിലും അംഗീകരിക്കാൻ ആവില്ലെന്ന് പത്രകുറിപ്പിൽ പറയുന്നു.
സംസ്ഥാന ചെയർമാൻ അൽഫോൺസ് പെരേര സംസ്ഥാന ജനറൽ സെക്രട്ടറി ബാബു അത്തിപ്പൊഴിയിൽ, സി.ജെ. ജയിംസ് ഫ്രാൻസി ആന്റെറണി, ജോസ് ആന്റെണി, തൊമ്മന ബാബു അമ്പലത്തുംകാല, ജോസ് കുരിശിങ്കൽ, സൈബി അക്കര എന്നിവർ പ്രസംഗിച്ചു.