ക്രിസ്മസ് വരവറിയിച്ച് ദേവാലയങ്ങളില്‍ ഇന്ന് പാതിരാ കുര്‍ബാന; ആഘോഷങ്ങളില്‍ നാടും നഗരവും
ക്രിസ്മസ് വരവറിയിച്ച് ദേവാലയങ്ങളില്‍ ഇന്ന് പാതിരാ കുര്‍ബാന; ആഘോഷങ്ങളില്‍ നാടും നഗരവും
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ക്രിസ്മസ് വര്‍ണ്ണങ്ങളില്‍ നിറഞ്ഞ് നാടും നഗരവും. ഇന്ന് ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന നടക്കും. ക്രിസ്മസിനോടനുബന്ധിച്ചുളള ക്രിസ്മസ് കാരള്‍ സംഘങ്ങളുടെ സംഗമവും ക്രിസ്മസ് ട്രീ യും ഇന്ന് വൈകിട്ടോടെ ദേവാലയങ്ങളില്‍ ആരംഭിക്കും. റോഡ് വക്കിലും, കവലകളിലും, ദേവാലയ അങ്കണങ്ങളിലും ഉണ്ണിയേശുവിന്റെ വരവറിയിച്ച് പുല്‍കൂടുകളും ക്രമീകരിച്ച് കഴിഞ്ഞു. ക്രിസ്മസിന്റെ സന്തോഷം പകര്‍ന്ന് സാന്താക്ലോസുകള്‍ സമ്മാന പൊതികളുമായി സജീവമാവും.
നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ ആഘോഷങ്ങള്‍ ഇന്ന് രാത്രി 11.30-ന് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ ബിഷപ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ഇടവക വികാരി മോണ്‍.അല്‍ഫോണ്‍സ് ലിഗോറി തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിക്കും.
രൂപതയിലെ തീര്‍ഥാടന ദേവാലയങ്ങളായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ മോണ്‍.വി.പി.ജോസും, കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ഫാ.ജോയിമത്യാസും, തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയത്തില്‍ ഫാ.ജറാള്‍ഡ് മത്യാസും, ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തില്‍ ഫാ.ജൂഡിക് പയസും, തെക്കന്‍ കുരിശുമലയില്‍ ഫാ.രതീഷ് മാര്‍ക്കോസും, ബോണക്കാട് കുരിശുമലയില്‍ ഫാ.സെബാസ്റ്റ്യന്‍ കണിച്ച്കുന്നത്തും, മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ ഫാ.ജോണി കെ.ലോറന്‍സും പാതിരാ കുര്‍ബാനകള്‍ക്ക് നേതൃത്വം നല്‍കും.