ക്രിസ്മസ് ഭക്തി സാന്ദ്രമായി ദേവാലയങ്ങളില്‍ നാളെ പാതിരാ കുര്‍ബാന, ആഘോഷങ്ങളില്‍ നാടും നഗരവും
ക്രിസ്മസ് ഭക്തി സാന്ദ്രമായി ദേവാലയങ്ങളില്‍ നാളെ പാതിരാ കുര്‍ബാന, ആഘോഷങ്ങളില്‍ നാടും നഗരവും

അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ക്രിസ്മസ് വര്‍ണ്ണങ്ങളില്‍ നിറഞ്ഞ് നാടും നഗരവും. നാളെ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന നടക്കും. ക്രിസ്മസിനോടനുബന്ധിച്ചുളള ക്രിസ്മസ് കരോള്‍ സംഘങ്ങളുടെ സംഗമവും ക്രിസ്മസ് ട്രീയും നാളെ വൈകിട്ടോടെ ദേവാലയങ്ങളില്‍ ആരംഭിക്കും.
റോഡ് വക്കിലും കവലകളിലും ദേവാലയ അങ്കണങ്ങളിലും ഉണ്ണിയേശുവിന്റ വരവറിയിച്ച് പുല്‍കൂടുകളും ക്രമീകരിച്ച് കഴിഞ്ഞു. ക്രിസ്മസിന്റെ സന്തോഷം പകര്‍ന്ന് സാന്താക്ലോസുകള്‍ സമ്മാന പൊതികളുമായി സജീവമാവും.
നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ ആഘോഷങ്ങള്‍ നാളെ രാത്രി 11.30 -ന് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, രൂപതാ ശുശ്രൂഷ കോ- ഓർഡിനേറ്റര്‍ മോണ്‍.വി.പി. ജോസ് തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിക്കും.
രൂപതയിലെ തീര്‍ത്ഥാടന ദേവാലയങ്ങളായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ഫാ.എസ്.എം. അനില്‍കുമാറും, കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ ഫാ.ജോയിമത്യാസും, തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയത്തില്‍ ഫാ.ഇഗ്നേഷ്യസും, തെക്കന്‍ കുരിശുമലയില്‍ ഫാ.രതീഷ് മാര്‍ക്കോസും, ബോണക്കാട് കുരിശുമലയില്‍ ഫാ.സെബാസ്റ്റ്യന്‍ കണിച്ച്കുന്നത്തും, മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തില്‍ ഫാ.ജോണി കെ. ലോറന്‍സും പാതിരാകുര്ബാനകള്ക്ക് നേതൃത്വം നല്‍കും.
പാറശാല മലങ്കര കത്തോലിക്കാ ബിഷപ്പ് തോമസ് മാര്‍ യൂസേബിയോസ്, കാട്ടാക്കട താലൂക്കിലെ കാനക്കുഴി സെന്റ്തോമസ് ദേവാലയത്തിൽ വൈകിട്ട് 8 മുതല്‍ ആരംഭിക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കും. പാറശാല രൂപത വികാരി ജനറല്‍ മോണ്‍.ജോസ് കോന്നാത്തുവിള വടകര സെന്റ് മേരീസ് ദേവാലയത്തില്‍ ദിവ്യബലിക്ക് നേതൃത്വം നല്‍കും.