ക്രിസ്തുവില്‍ നമ്മുടെ ബലഹീനത ഒരു ശാപമല്ല; ഫ്രാൻസിസ് പാപ്പാ
ക്രിസ്തുവില്‍ നമ്മുടെ ബലഹീനത ഒരു ശാപമല്ല; ഫ്രാൻസിസ് പാപ്പാ
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ക്രിസ്തുവില്‍ നമ്മുടെ ബലഹീനത ഇനി ഒരു ശാപമല്ലയെന്ന് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിൽ പ്രതിവാരപൊതുകൂടിക്കാഴ്ചയിൽ കടന്നുവന്നവരെ അഭിവാദ്യം ചെയ്യുകയായിരുന്നു പാപ്പാ.
ക്രൈസ്തവരായ നാം ക്രൂശിതനായ ക്രിസ്തുവിനെയാണ് നോക്കേണ്ടത്. അവിടന്ന് ബലഹീനനായിരുന്നു, നിന്ദിക്കപ്പെട്ടു, ഒന്നും ഇല്ലാത്തവനായി. ദൈവത്തിന്റെ വചനം യഥാർത്ഥത്തിൽ നിവർത്തിക്കപ്പെടുന്നത് അവിടെയായിരുന്നു. വെട്ടിത്തിളങ്ങുന്ന കാപട്യമല്ല സ്നേഹത്തിന്‍റെ മഹത്വമാണത്. ദൈവമായിരുന്ന ഒരു മനുഷ്യന്‍റെ ബലഹീനതയാലാണ് നാം സൗഖ്യമക്കപ്പെട്ടതെന്ന് നാം മറക്കരുത്. അതിനാൽ തന്നെ, ക്രിസ്തുവില്‍ നമ്മുടെ ബലഹീനത ഇനി ഒരു ശാപമല്ല, മറിച്ച്, സ്വര്‍ഗ്ഗീയപിതാവുമായുള്ള സമാഗമവേദിയും ഉന്നതത്തില്‍ നിന്നുള്ള പുതിയ ശക്തിയുടെ ഉറവിടവുമാണ്.
സമ്പന്നനായിരുന്നിട്ടും നമുക്കുവേണ്ടി ദരിദ്രനായിത്തീര്‍ന്ന യേശുക്രിസ്തുവിനെ നാം സ്വീകരിക്കുമ്പോള്‍ ഒരുവന്‍ മനസ്സിലാക്കും, സ്വന്തം ബലഹീനത തിരിച്ചറിയുക എന്നത് മനുഷ്യജീവിതത്തിലെ ദുരന്തമല്ല, പ്രത്യുത, യഥാര്‍ത്ഥത്തില്‍ ശക്തനായാവന് സ്വയം തുറന്നു കൊടുക്കുന്നതിനുള്ള വ്യവസ്ഥയാണെന്ന്. അപ്പോള്‍ ബലഹീനതയുടെ വാതിലിലൂടെ ദൈവത്തിന്‍റെ രക്ഷ കടന്നുവരും. സത്യദൈവത്തെ തന്‍റെ ഏക കര്‍ത്താവായിരിക്കുന്നതിന് അനുവദിക്കുന്നതില്‍ നിന്നാണ് മനുഷ്യന്‍റെ സ്വാതന്ത്ര്യം ജന്മംകൊള്ളുന്നത്.
ദൈവത്തിലുള്ള ആശ്രയം നമ്മെ ബലഹീനതയിലും അനിശ്ചതത്വത്തിലും സന്നിഗ്ദാവസ്ഥയിലും താങ്ങിനിറുത്തുകയും ചെയ്യുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.