ക്രിസ്തുവിന്റെ സ്നേഹം നേരിട്ട് അനുഭവിച്ചറിഞ്ഞ ശിഷ്യന്മാരിൽ ഒരുവനാണ് വി.തോമസ്.
ക്രിസ്തുവിന്റെ സ്നേഹം നേരിട്ട് അനുഭവിച്ചറിഞ്ഞ ശിഷ്യന്മാരിൽ ഒരുവനാണ് വി.തോമസ്.
ആഗോളകത്തോലിക്ക സഭ വി. തോമശ്ലിഹായുടെ തിരുനാൾ കൊണ്ടാടുകയാണ്. ഭാരതീയ അപ്പസ്തോലനായ വി. തോമാശ്ലിഹയുടെ തിരുനാൾ ആശംസകൾ നേരുന്നു. കർത്താവായ ക്രിസ്തുനാഥൻ തന്നോടൊപ്പം ആയിരിക്കുവാനും, പിശാചുക്കളെ ബഹിഷ്കരിക്കാനും തിരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാരിൽ ഒരുവൻ. ക്രിസ്തീയ വിശ്വാസം പ്രചരിപ്പിച്ചുകൊണ്ട് ദൈവീകദൗത്യം നിറവേറ്റിയ ക്രിസ്തുശിഷ്യൻ.
ക്രിസ്തുവിന്റെ സ്നേഹം നേരിട്ട് അനുഭവിച്ചറിഞ്ഞ ശിഷ്യന്മാരിൽ ഒരുവനാണ് തോമസ്. ഉയിർത്തെഴുന്നേറ്റ ക്രിസ്തുനാഥൻ മറ്റ് ശിഷ്യന്മാരുടെ ഇടയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തോമസ് ആ കൂട്ടത്തിൽ ഇല്ലാതെ പോകുന്നു. തന്റെ കൂടെയുള്ളവർ ക്രിസ്തുവിനെ കണ്ടതിൽ വേദനിച്ച തോമസ് അവനിലുള്ള വിശ്വാസത്തിന് സംശയം ഉളവാകുന്നു.
ദൈവത്തിന്റെ സ്നേഹം അനുഭവിച്ചറിഞ്ഞിട്ടും സ്വജീവൻ നൽകികൊണ്ട് ഇതാണ് സ്നേഹമെന്ന് പഠിപ്പിച്ചിട്ടും ദൈവസ്നേഹത്തിൽ സംശയം ഉണ്ടാകുന്നു. തന്റെ സംശയം മനസ്സിലാക്കിയ തോമസ് മനംനൊന്ത് ഹൃദയത്തിനുള്ളിൽനിന്നും വന്ന പ്രാർത്ഥന വചസ്സുകളാണ് “എന്റെ കർത്താവെ എന്റെ ദൈവമേ” എന്നത്. തന്റെ തെറ്റ് മനസ്സിലാക്കി അത് കർത്താവിനോട് ഏറ്റുപറയുകയാണ്.
സ്നേഹനാഥ, അങ്ങയെ തിരിച്ചറിഞ്ഞു “എന്റെ കർത്താവെ എന്റെ ദൈവമേ ” എന്ന് ഹൃദയത്തിൽ തട്ടി വിളിക്കാനുള്ള അനുഗ്രഹം അവിടുന്ന് നൽകണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.