ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രം വികലമായി ചിത്രീകരിച്ചത് തെറ്റ്; കെ.സി.വൈ.എം. ആലപ്പുഴ രൂപത
ഐക്യം വികലമാകുന്ന രീതിയിലുള്ള പ്രവണതകൾ ആരെയും അനുവദിക്കരുത്...
ജോസ് മാർട്ടിൻ
ആലപ്പുഴ: ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നായ “ലാസ്റ്റ് സപ്പർ” എന്ന് അറിയപ്പെടുന്ന വിശ്വവിഖ്യാതമായ അന്ത്യത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ചതിൽ കെ.സി.വൈ.എം. ആലപ്പുഴ രൂപത പ്രതിഷേധിച്ചു. വിശ്വാസികളുടെ മനസ്സിൽ വളരെയേറെ വേദനയുണ്ടാക്കുന്നതും വൈകാരികമായി ഇടപെടുവാൻ വിശ്വാസികളെ പ്രേരിപ്പിക്കുന്നതുമായ രീതിയില്‍ ഫേസ്ബുക്കിലൂടെ സിനിമാ പോസ്റ്റർ പ്രചരിപ്പിച്ച ഡയറക്ടര്‍ വിപിൻ അറ്റ്ലിക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും, പ്രസിഡന്റ് എം.ജെ.ഇമ്മാനുവൽ ആവശ്യപ്പെട്ടു.
കേരളത്തിലും ഇന്ത്യയിലും നിലവിലുള്ള സാമുദായിക ഐക്യം വികലമാകുന്ന രീതിയിലുള്ള പ്രവണതകൾ ഇനി ആരെയും അനുവദിക്കരുത് എന്ന് ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നക്കൽ ആവശ്യപ്പെട്ടു. ജന.സെക്രട്ടറി അഡ്രിൻ ജോസഫ്, കിരൺ ആൽബിൻ കെവിൻജൂഡ്, മേരി അനില, വർഗ്ഗീസ്ജെയിംസ്, അമല ഔസേഫ് എന്നിവർ സംസാരിച്ചു.
ഇൗ സിനിമ നിരോധിക്കുക.