ക്രിസ്തുവിനും 2000 വർഷങ്ങൾക്കു മുൻപുള്ള ചരിത്രത്തിലേയ്ക്കും ചരിത്ര സംഭവങ്ങളിലേയ്ക്കുമുള്ള തിരിഞ്ഞുനോട്ടം
ഏകദൈവത്തിൽ വിശ്വസിക്കുന്ന ക്രൈസ്തവ, ഇസ്ലാം, യഹൂദ മതങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണിലേയ്ക്കാണ് ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം...
സ്വന്തം ലേഖകൻ
റോം: ഊർ നഗരത്തിലെ (ഇന്ന് നസ്സാറിയ എന്ന് വിളിക്കപ്പെടുന്ന സ്ഥലം) പാപ്പായുടെ സന്ദർശനം ക്രിസ്തുവിനും 2000 വർഷങ്ങൾക്കു മുൻപുള്ള ചരിത്രത്തിലേയ്ക്കും ചരിത്ര സംഭവങ്ങളിലേയ്ക്കുമുള്ള തിരിഞ്ഞുനോട്ടമെന്ന് ബൈബിൾ പണ്ഡിതയായ സിസ്റ്റർ ഗ്രാസ്സിയ പാപ്പൊളെ. ഇറ്റലിയിലെ വെറോണ യൂണിവേഴ്സിറ്റിയിലെ ബൈബിൾ പണ്ഡിതയായ സിസ്റ്റർ വത്തിക്കാൻ വാർത്താ വിഭാഗത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഫ്രാൻസിസ് പാപ്പാ ബൈബിൾ ചരിത്രകഥകളുടെ നാട്ടിലേയ്ക്ക് നടത്തുന്ന ഈ ചരിത്ര സന്ദർശനത്തിന്റെ രണ്ടാം ദിവസമായ മാർച്ച് 6 ശനിയാഴ്ച, ഇന്നും ഗവേഷണങ്ങൾ നടക്കുന്ന ഊർ നഗരത്തിൽ പാപ്പാ എത്തിച്ചേരുകയും, അവിടെ മതനേതാക്കളുമായി സൗഹാർദ്ദ സംവാദത്തിൽ പാപ്പാ ഏർപ്പെടുകയും ചെയ്യുമ്പോൾ ക്രിസ്തുവിനും ഏകദേശം 2000 വർഷങ്ങൾക്കു മുൻപുള്ള ചരിത്രത്തിലേയ്ക്കും ചരിത്ര സംഭവങ്ങളിലേയ്ക്കുമുള്ള തിരിഞ്ഞുനോട്ടമായിരിക്കും അതെന്ന് സിസ്റ്റർ പാപ്പൊള പറയുന്നു.
ഏകദൈവത്തിൽ വിശ്വസിക്കുന്ന ക്രൈസ്തവ, ഇസ്ലാം, യഹൂദ മതങ്ങളുടെ ചരിത്രമുറങ്ങുന്ന മണ്ണിലേയ്ക്കാണ് ഫ്രാൻസിസ് പാപ്പായുടെ സന്ദർശനമെന്നും; ചരിത്രമുറങ്ങുന്ന ഇറാഖിന്റെ മണ്ണിൽ കാലുകുത്തുന്ന പത്രോസിന്റെ ആദ്യത്തെ പിൻഗാമിയാണ് പാപ്പായെന്നും ബൈബിൾ ചരിത്രവിഷയങ്ങൾ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന സിസ്റ്റർ പാപ്പൊളയുടെ പ്രസ്താവന. അതേസമയം, 2000-Ɔമാണ്ട് ജൂബിലി വർഷത്തിനുമുൻപ് വിശ്വാസത്തിന്റെ പിതാവായ അബ്രാഹം വസിച്ച, ബൈബിൾ പ്രതിപാദിക്കുന്ന ഊർദേശം സന്ദർശിക്കുവാനും, ഇറാഖു പര്യടനം നടത്തുവാനും വിശുദ്ധ ജോൺ പോൾ 2-Ɔമൻ പാപ്പാ പരിശ്രമിച്ചുവെങ്കിലും, അന്നത്തെ ഭരണാധികാരി സദ്ദാംഹുസൈന്‍ നാടിനെ യുദ്ധത്തിലേയ്ക്കു നയിച്ചത് യാത്ര തടസ്സപ്പെടുത്തിയെന്ന കാര്യം ഓർമ്മപ്പിച്ചുകൊണ്ടായിരുന്നു സിസ്റ്റർ പാപ്പൊളയുടെ പ്രസ്താവന.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക