World

ക്രിസ്തുനാഥന്റെ ജറുസലേം പ്രവേശനം അനുസ്മരിച്ച് ലോകത്താകമാനമുള്ള ക്രൈസ്തവർ ഓശാന ഞായർ ആഘോഷിച്ചു

പല ദേവാലയങ്ങളിലും ചെറു പ്രദക്ഷിണങ്ങള്‍ ക്രമീകരിച്ചിരുന്നു...

സ്വന്തം ലേഖകൻ

തിരുവനതപുരം: ക്രിസ്തുനാഥന്റെ ജറുസലേം പ്രവേശനം അനുസ്മരിച്ച് ലോകത്താകമാനുമുളള കത്തോലിക്കാ ദേവാലയങ്ങളില്‍ ഓശാന ഞായര്‍ ആഘോഷിച്ചു. കഴിഞ്ഞ വര്‍ഷം കോവിഡിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിയ തിരുകര്‍മ്മങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ വിശ്വാസികള്‍ ഭക്തിയോടെ പങ്കെടുത്തു. പല ദേവാലയങ്ങളിലും ചെറു പ്രദക്ഷിണങ്ങള്‍ ക്രമീകരിച്ചിരുന്നു.

വത്തിക്കാനില്‍ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ തിരുകര്‍മ്മങ്ങൾക്ക് നേതൃത്വം നല്‍കി. കോവിഡിന്റെ പശ്ചാത്തലിത്തില്‍ വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. കുരുത്തോലയും കുരിശും വേര്‍പെടുത്താനാവാത്തവിധം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നന്നെന്നും, നമ്മുടെ യാതനകളിലും മരണത്തില്‍പ്പോലും നമ്മെ കൈവെടിയാതെ നമ്മുടെ ചാരത്തായിരിക്കുവാനാണ് യേശു ഓശാനയുടെ ദിനങ്ങള്‍ക്ക് ശേഷം പീഡകളിലൂടെയും യാതനകളിലൂടെയും കടന്നുപോയി കുരിശുമരണം പ്രാപിച്ചതെന്നും പരിശുദ്ധ പിതാവ് വചന സന്ദേശത്തില്‍ പറഞ്ഞു.

സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കൊച്ചി സെന്റ് മേരീസ് ബസലിക്കയില്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. മലങ്കര സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാബാവ പട്ടം സെന്റ് മേരീസ് കത്തീഡ്രലിലും, വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.കളത്തിപറമ്പില്‍ കൊച്ചി സെന്റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ ദേവാലയത്തില്‍ തിരുകര്‍മ്മങ്ങൾക്ക് നേതൃത്വം നല്‍കി. നെയ്യാറ്റിൻകര രൂപതാ മെത്രാൻ ബിഷപ്പ് വിൻസെന്റ് സാമുവൽ നെയ്യാറ്റിൻകര കത്തീഡ്രൽ ദേവാലയത്തിലും, തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്. ക്രിസ്തുദാസ് പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റന്‍ കത്തീഡ്രലിലും തിരുകര്‍മ്മങ്ങൾക്ക് നേതൃത്വം നല്‍കി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker