കോവിഡ് 19 ബാധിച്ച പ്രദേശങ്ങളിൽ അകപ്പെട്ട വിദേശമലയാളിക്കുവേണ്ടി സി.ബി.സി.ഐ. പ്രതിനിധികൾ ഡോ.ശശി തരൂർ എം.പി.യെ കണ്ടു
സി.ബി.സി.ഐ. തയ്യാറാക്കിയ 700-ൽ അധികം പേരുള്ള ലിസ്റ്റ് മന്ത്രിക്ക് കൈമാറി...
ജോസ് മാർട്ടിൻ
ഡൽഹി: കോവിഡ് 19 ബാധിച്ച പ്രദേശങ്ങളിൽ അകപ്പെട്ട വിദേശമലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി സി.ബി.സി.ഐ. പ്രതിനിധികൾ ഇന്ന് ഡോ.ശശി തരൂർ എം.പി.യെ ഡൽഹിയിൽ കണ്ടു. അവരുടെ മുൻപിൽ വെച്ച് ഡോ.തരൂർ വിദേശകാര്യമന്ത്രി ഡോ.ജയശങ്കറുമായി ഫോണിൽ സംസാരിക്കുകയും വിദേശത്തു കുടുങ്ങി കിടക്കുന്ന എല്ലാ മലയാളികളുടെയും പ്രത്യേകിച്ച് തിരുവനന്തപുരം സ്വദേശികളുടെ വിഷയങ്ങൾ ചർച്ച ചെയ്തു.
തുടർന്ന്, സി.ബി.സി.ഐ. തയ്യാറാക്കിയ 700-ൽ അധികം പേരുള്ള ലിസ്റ്റ് മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇറാനിലുള്ള മലയാളി മത്സ്യത്തൊഴിലാളികളുടെ ആക്ടീവ് ആയിട്ടുള്ള വാട്സാപ്പ് നമ്പറുകളിൽ എംബസി നിയോഗിക്കുന്ന ആളുകൾ ബന്ധപ്പെട്ട് അവരുടെ ആവശ്യങ്ങൾക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സി.ബി.സി.ഐ. പ്രതിനിധികൾ അറിയിച്ചു. ഫാ.യൂജിൻ പെരേര, ഫാ.തലച്ചെല്ലൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.