Kerala
കോട്ടപ്പുറം സെന്‍റ് മൈക്കിള്‍സ് കത്തീഡ്രലില്‍ തിരുനാള്‍ ആഘോഷങ്ങളുടെ തുക പ്രളയബാധിതര്‍ക്ക്
കോട്ടപ്പുറം സെന്‍റ് മൈക്കിള്‍സ് കത്തീഡ്രലില്‍ തിരുനാള്‍ ആഘോഷങ്ങളുടെ തുക പ്രളയബാധിതര്‍ക്ക്
സ്വന്തം ലേഖകൻ
കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം രൂപതയുടെ ഭദ്രാസന ദേവാലയമായ സെന്‍റ് മൈക്കിള്‍സ് കത്തീഡ്രല്‍ തിരുനാളിന് തുടക്കമായി. തിരുനാള്‍ കൊയേറ്റിനും ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്കും രൂപതാ അധ്യക്ഷന്‍ ബിഷപ് ഡോ.ജോസഫ് കാരിക്കശ്ശേരി മുഖ്യ കാര്‍മികത്വം വഹിച്ചു.
പ്രളയ ദുരിതത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുനാളിലെ കലാപരിപാടികളും വെടികെട്ടും പൂര്‍ണ്ണമായി ഒഴിവാക്കി തുക ദുരിത ബാധിതര്‍ക്ക് നല്‍കാനാണ് തീരുമാനം.
ഇടവകയുടെ തീരുമാനം മാതൃകാപരമാണെന്ന് ബിഷപ് ഡോ.ജോസഫ് കാരിക്കശ്ശേരി പറഞ്ഞു. ഇടവക വികാരി ഫാ.ജോസഫ് ജോഷി മുട്ടക്കലിനെ ബിഷപ് അഭിനന്ദിച്ചു.