കോട്ടപ്പുറം രൂപതയിൽ സന്യസ്തർക്ക് സിനഡ് പരിശീലനം
കോട്ടപ്പുറം രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു...
ജോസ് മാർട്ടിൻ
കോട്ടപ്പുറം: മെത്രാന്മാരുടെ 16-ാമത് സാധാരണ സിനഡിന്റെ സന്യസ്തർക്കുള്ള പരിശീലനം കോട്ടപ്പുറം രൂപതയിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. 2023-ൽ റോമിൽ വച്ച് നടത്താൻ പോകുന്ന മെത്രാന്മാരുടെ സാധാരണ സിനഡിന്റെ മുന്നൊരുക്ക പരിശീലനം സന്യാസ സഭകളിലെ വൈദികർക്കും, സന്യസ്ഥർക്കുമായി കോട്ടപ്പുറം രൂപതാദ്ധ്യക്ഷൻ റൈറ്റ്.റവ.ഡോ.ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു.
സിനഡാത്മക സഭയ്ക്കായ് കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്ന വിഷയത്തിൽ കെ.ആർ.എൽ.സി. – ബി.സി.സി. സെക്രട്ടറി റവ.ഡോ.ഗ്രിഗറി ആർബി ക്ലാസ്സ് നയിച്ചു.
സിനസിന്റെ മുന്നൊരു പരിശീലനത്തിന് കോട്ടപ്പുറം രൂപതാ വികാർ ജനറൽ മോൺ. ആന്റണി കുരിശിങ്കൽ ആമുഖ പ്രഭാഷണം നടത്തി. കോട്ടപ്പുറം രൂപതാ മിനിസ്ട്രി കോഡിനേറ്റർ ഫാ. ലിജോ മാത്യൂസ് ആശംസ അർപ്പിച്ചു. സിനഡ് കോഡിനേറ്റർ ഫാ.നിമേഷ് അഗസ്റ്റിൻ സ്വാഗതവും, സിനഡ് കോണ്ടാറ്റ് പേഷ്സൺ ശ്രീമതി റീന സൈമൺ നന്ദിയും അർപ്പിച്ചു.
സിനഡിന്റെ രൂപതാതലത്തിലുള്ള മുന്നൊരുക്ക പരിശീലനത്തിൽ 5 ഫെറോനകളിലായി ഇടവക ബി.സി.സി, കുടുംബ സിനഡ് അർത്ഥ പൂർണ്ണമാക്കാൻ സന്യസ്തർ ചർച്ച നടത്തുകയും ചെയ്തു. കോട്ടപ്പുറം രൂപതയിലെ എല്ലാ സന്യാസ ഭവനങ്ങളിൽ നിന്നുമുള്ള സന്യസ്തരും രൂപതാ കോർ ടീം അംഗങ്ങളും ക്‌ളാസിൽ പങ്കെടുത്തു.