ബ്ലെസൻ മാത്യു
കൊച്ചി: കൊളംബോയിൽ ഈസ്റ്റർ ആരാധനയ്ക്കിടയിൽ മൂന്ന് പള്ളികളിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടായ ഭീകരാക്രമണത്തിൽ 359 പേർ മരണമടയുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കൊച്ചി രൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
കൊച്ചി രൂപതാ വികാരി ജനറൽ മോൺ. പീറ്റർ ചടയങ്ങാട് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്ത പ്രതിഷേധ കൂട്ടായ്മ കെ.എൽ.സി.എ., കെസിവൈഎം, കെ.എൽ.എം., സി.എം.എൽ., കെ.എൽ.സി.ഡബ്ളിയു. എ., വൈഡ്സ്, ലിറ്റിൽ വെ അസോസിയേഷൻ, ജീസസ് യൂത്ത് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സംഘടിപ്പിച്ചത്.
ഫാ.ആൻറണി കുഴിവേലിൽ, ഫാ.സെബാസ്റ്റ്യൻ പുത്തംപുരക്കൽ, ഫാ.പ്രസാദ് കണ്ടത്തിപ്പറമ്പിൽ, സിസ്റ്റർ ലിസി ചക്കാലക്കൽ, ബാബു കാളിപറമ്പിൽ, ക്രിസ്റ്റി ചക്കാലക്കൽ, ബി എസ് സരത്, മെറ്റിൽഡ മൈക്കിൾ, അലക്സ് പനഞ്ചിക്കൽ, സാബു കാനക്കാപ്പള്ളി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രതിഷേധ കൂട്ടായ്മയിൽ നൂറുകണക്കിന് ആൾക്കാർ പങ്കെടുത്തു.