Kerala
കൊല്ലത്തു വിദ്യാഭ്യാസ വിപ്ലവത്തിനു തുടക്കം കുറിച്ച വ്യക്തിയാണു ബിഷപ് ജെറോം: ഡോ. സ്റ്റാൻലി റോമൻ
കൊല്ലത്തു വിദ്യാഭ്യാസ വിപ്ലവത്തിനു തുടക്കം കുറിച്ച വ്യക്തിയാണു ബിഷപ് ജെറോം: ഡോ. സ്റ്റാൻലി റോമൻ
കൊല്ലം: കൊല്ലത്തു വിദ്യാഭ്യാസ വിപ്ലവത്തിനു തുടക്കം കുറിച്ച വ്യക്തിയാണു ബിഷപ് ജെറോം. ഫാത്തിമ മാതാ നാഷനൽ കോളജിൽ പിടിഎയുടെ നേതൃത്വത്തിൽ നടത്തിയ ബിഷപ് ജെറോം മെമ്മോറിയൽ പ്രബന്ധാവതരണ മത്സര വിജയികൾക്ക് സമ്മാന വിതരണ നടത്തുകയായിരുന്നു ബിഷപ്.
മത്സരത്തിൽ ശാലിൻ സാജൻ (സെന്റ് തെരേസാസ് കോളജ്) ഒന്നാം സ്ഥാനം നേടി. ഷാരോൺ ജോസ് (ഫാത്തിമ മാതാ കോളജ്), ലിയാ ജസ്റ്റിൻ (സെന്റ് പോൾസ് കോളജ്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പ്രിൻസിപ്പൽ ഡോ. വിൻസന്റ് ബി. നെറ്റോ അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. റോൾഡൻ ജേക്കബ്, ചെയർമാൻ ലെവിൻ, പി.ടി.എ. വൈസ് പ്രസിഡന്റ് ജോസ് മത്തായി, ലിൻഡ പയസ് ജോൺ എന്നിവർ പ്രസംഗിച്ചു.