കൊല്ലം രൂപതാവക സ്ഥലത്ത് അനധികൃത കൈയ്യേറ്റം
സ്വകാര്യ വ്യക്തി ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പിനായി ഗ്രൗണ്ടിന്റെ സംരക്ഷണ ഭിത്തി നശിപ്പിച്ച് കൈയ്യേറ്റം നടത്തി...
സ്വന്തം ലേഖകൻ
കൊട്ടിയം: കൊട്ടിയം ജംഗ്ഷന് സമീപം സ്ഥിതിചെയ്യുന്ന രൂപതയുടെ കൈവശമുള്ള മൂന്നേക്കറിൽപ്പരം വിസ്തീർണ്ണമുള്ള സ്ഥലത്താണ് കൈയ്യേറ്റശ്രമം നടക്കുന്നത്. കൊല്ലം മെത്രാനായിരുന്ന അഭിവന്ദ്യ ബെൻസിഗർ തിരുമേനി 86 വർഷങ്ങൾക്കു മുൻപ് സ്വകാര്യ വ്യക്തികളിൽ നിന്നും വിലയ്ക്ക് വാങ്ങിയതാണ് പ്രസ്തുത സ്ഥലം. കുറച്ചുനാൾ മുൻപാണ് ഒരു സ്വകാര്യ വ്യക്തി തന്റെ ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പിനായി ഗ്രൗണ്ടിന്റെ നിലവിലുണ്ടായിരുന്ന സംരക്ഷണ ഭിത്തി നശിപ്പിച്ച് അനധികൃത കൈയ്യേറ്റം ആരംഭിച്ചത്.
ഈ സ്ഥലത്താണ് കൊല്ലം രൂപതയുടെ മാനേജ്മെന്റിന് കീഴിലുള്ള സി.എഫ്.എച്ച്.എസ്. സ്കൂളിലെ വിദ്യാർത്ഥികളും, തദ്ദേശവാസികളായ കുട്ടികളും കായികപരിശീലനം നടത്തി വരുന്നത്. പ്രസ്തുത കയ്യേറ്റം മൂലം കുട്ടികളുടെ കായിക പരിശീലനം തടസ്സപ്പെടുകയും സ്കൂൾ കുട്ടികൾക്ക് അപകടമുണ്ടാകുന്ന തരത്തിൽ ഡ്രൈവിംഗ് പരിശീലനം നടത്തി വരികയുമാണ്. ഗ്രൗണ്ട് സംരക്ഷണത്തിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും, അടിയന്തിരമായി അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുവാൻ സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്നും, സംരക്ഷണ ഭിത്തിനിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും കൊല്ലം മെത്രാസന മന്ദിരത്തിൽ കൂടിയ യോഗത്തിൽ കൊല്ലം ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി ആവശ്യപ്പെട്ടു.
യോഗത്തിൽ വികാരി ജനറൽ മോൺ.വിൻസെന്റ് മച്ചാഡോ, പ്രൊക്യൂറേറ്റർ ഫാ.സെഫറിൻ കെ.ബി., വൈദികർ, അൽമായ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക