കൊല്ലം രൂപതയിലെ തുയ്യം ഇടവക ദുരിതാശ്വാസ ഫണ്ടിലേക്ക് 10 ലക്ഷം രൂപ കൈമാറി
കൊല്ലം രൂപതയിലെ തുയ്യം ഇടവക ദുരിതാശ്വാസ ഫണ്ടിലേക്ക് 10 ലക്ഷം രൂപ കൈമാറി

സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം രൂപതയിലെ തുയ്യം ഇടവക ദുരിതാശ്വാസ ഫണ്ടിലേക്ക് 10 ലക്ഷം രൂപ കൈമാറിക്കൊണ്ട് കേരള ഗവണ്മെന്റിന്റെ കേരള പുനരുദ്ധാരണ പ്രവർത്തനങ്ങളോടുള്ള തങ്ങളുടെ സ്നേഹവും ഐക്യദാർഢ്യവും പ്രകടമാക്കി.
കേരള സംസ്ഥാനമാകെ മഴകെടുതിയിലും ഉരുൾ പൊട്ടലിലും ജലപ്രളയത്തിന്റെ ദുരിതം അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ കൊല്ലം രൂപതയിലെ അതിപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ തുയ്യം പള്ളിയും, വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിലെ തിരുന്നാൾ ആഘോഷങ്ങൾ പരിമിതപ്പെടുത്തിയും സാധാരണ നടത്തി വരാറുള്ള സെപ്റ്റംബർ മാസം എട്ടാം തീയതി തിരുന്നാൾ ദിനത്തിൽ 25000-ത്തിൽ പരം ആൾക്കാർക്ക് ഒരുക്കുന്ന സ്നേഹസദ്യ ഒഴിവാക്കിയുമാണ് 10 ലക്ഷം കൈമാറിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക കൈമായിയത് തിരുന്നാൾ കമ്മിറ്റിയുടെയും ഇടവക അജപാലന പൊതുയോഗ കമ്മിറ്റിയുടെയും തീരുമാനപ്രകാരമായിരുന്നു.
ഇടവക വികാരി ഫാ.ജോളി എബ്രഹാം, വേളാങ്കണ്ണിമാതാ റെക്ടർ റവ.ഡോ.ജോസ് പുത്തൻ വീട്, ഇടവക കൈക്കാരൻ ജയാബെൻ പി.ബാബു, സെക്രട്ടറി സോണു പീറ്റർ, തിരുന്നാൾ കമ്മിറ്റി ജനറൽ കൺവീനറും, ധനകാര്യ സമിതി അംഗവുമായ ജോർജ്കുട്ടി ഏലിയാസും ചേർന്നായിരുന്നു, ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് തുക കൈമാറിയത്.