കൊറോണ വൈറസ്: ചില പ്രതിരോധ നടപടികൾ പ്രാർത്ഥനയോടെ ചെയ്യാം
ഇറ്റലിയിൽ വസിക്കുന്നവരും, യാത്ര ചെയ്യുന്നവരും അറിഞ്ഞിരിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ട ചില കാര്യങ്ങൾ...
സ്വന്തം ലേഖകൻ
റോം: ചൈനയിൽ നിന്ന് പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളിലും ഭീതിവളർത്തുന്നു എന്നത് യാഥാർഥ്യമാണെങ്കിലും, അതിനെ പൊരുതി തോൽപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിൽ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിച്ച തീക്ഷ്ണത വലുതായിരുന്നു, എങ്കിലും ഇന്ത്യയിലെ ചൂട് കാലാവസ്ഥയും നമ്മുടെ പ്രതിരോധത്തെ വളരെയധികം സഹായിച്ചു എന്നതും യാഥാർഥ്യമാണ്. ചൂട്, കൊടിയ തണുപ്പ് എന്നീ അവസ്ഥകളിൽ കൊറോണ വൈറസിന് നിലനിൽക്കാൻ സാധിക്കില്ല എന്നതും വിശകലന വിധേയമായ കാര്യമാണ്. ചുരുക്കത്തിൽ, യൂറോപ്പിലെ ഇപ്പോഴത്തെ കാലാവസ്ഥ സാഹചര്യങ്ങൾ കൊറോണ വൈറസിന്റെ നിലനിൽപ്പിന് ഒട്ടും ദോഷകരമല്ല എന്നത് വിസ്മരിക്കാതിരിക്കാം.
ഇറ്റലിയിൽ വടക്കൻ പ്രദേശങ്ങളിൽ തുടങ്ങിയ വൈറസ്ബാധ ഇപ്പോൾ മറ്റു പ്രദേശങ്ങളിലേക്കും ബാധിക്കുകയാണ്. തലസ്ഥാനമായ റോമിൽ ലാസിയോ പ്രൊവിൻസിൽ മാത്രം ഇന്ന് 31 കേസുകൾ സ്ഥിതീകരിച്ചിട്ടുണ്ട്. ഇതുവരെയും വളരെ കൃത്യമായ പ്രതിരോധ നടപടികളുമായി മുന്നോട്ടുപോയ പ്രദേശമായിരുന്നു റോം. വരും ദിനങ്ങളിൽ കൂടുതൽ ശക്തമായ പ്രതിരോധ നടപടികളുമായി കൊറോണയെ നിയത്രണ വിധേയമാക്കാം എന്ന പ്രതീക്ഷയിലാണ് ഭരണകൂടം.
ഇറ്റലിയിൽ വസിക്കുന്നവരും, യാത്ര ചെയ്യുന്നവരും അറിഞ്ഞിരിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ട ചില കാര്യങ്ങൾ:
1) കൊറോണ വൈറസ് ബാധിച്ചാൽ അടുത്ത ദിവസങ്ങളിൽ തന്നെ അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കില്ല. എങ്കിൽ, ഒരാൾ രോഗബാധിതനാണെന്ന് എങ്ങനെ അറിയാം? അവർക്ക് പനിയോ കൂടാതെ ചുമയോ അനുഭവപ്പെട്ട് ആശുപത്രിയിൽ പോകുമ്പോഴേക്കും ശ്വാസകോശം സാധാരണയായി 50% ഫൈബ്രോസിസ് ആയിട്ടുണ്ടാവും. ഈ അവസ്ഥ ചികിത്സിച്ച് ഭേദമാക്കാ൯ കഴിയുന്നതിലും വളരെ വൈകിയിരിക്കും.
a) ജലദോഷം, ചുമ, പനി ഇവയാണ് പ്രാരംഭ ലക്ഷണങ്ങൾ; ഒന്നാം ഘട്ടം.
b) തുടർന്ന് ശ്വാസംമുട്ടൽ, നൂമോണിയ, വൃക്കയ്ക്ക് തകരാറ്; രണ്ടാമത്തെ ഘട്ടം.
2) ആയതിനാൽ എങ്ങനെ പ്രതിരോധിക്കാം.?
a) എല്ലാ ദിവസവും രാവിലെ നമുക്ക് ചെയ്യാൻ കഴിയുന്ന ലളിതമായ ഒരു സ്വയംപരിശോധന:
ഒരു പ്രാവശ്യം ദീർഘമായ ശ്വാസം അകത്തേയ്ക്ക് എടുത്ത് 10 സെക്കൻഡിൽ കൂടുതൽ ശ്വാസം പിടിക്കുക. ചുമയില്ലാതെ, അസ്വസ്ഥതയില്ലാതെ, വളരെ സുഗമമായി നിങ്ങൾ ഇത് വിജയകരമായി പൂർത്തിയാക്കുകയാണെങ്കിൽ ശ്വാസകോശത്തിൽ ഫൈബ്രോസിസ് ഇല്ലെന്ന് ഉറപ്പിക്കാം, അടിസ്ഥാനപരമായി അണുബാധയില്ലെന്ന് സൂചന. (രോഗം പടരുന്ന നിർണായകമായ ഈ അവസരത്തിൽ ശുദ്ധവായുവുള്ള അന്തരീക്ഷത്തിൽ എല്ലാ ദിവസവും കഴിയുന്ന സമയത്തെല്ലാം ഈ വ്യായാമം ചെയ്ത് സ്വയം പരിശോധിക്കുക).
b) പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക
c) നിങ്ങളുടെ വായും തൊണ്ടയും നനവുള്ളതാണെന്ന് ഉറപ്പാക്കണം, ഒരിക്കലും വരണ്ടതാക്കരുത്. ഓരോ 15 മിനിറ്റിലും കുറച്ച് സിപ്പ് വെള്ളം കുടിയ്ക്കുക.
കാരണം; വൈറസ് നിങ്ങളുടെ വായിലേക്ക് കടന്നാൽ വെള്ളം, മറ്റ് ദ്രാവകങ്ങൾ എന്നിവ നിങ്ങൾ കുടിയ്ക്കുന്നതിലൂടെ വൈറസ് അന്നനാളത്തിലൂടെ വയറ്റിലേക്കും ഒഴുകും. വയറ്റിലെത്തിക്കഴിഞ്ഞാൽ നിങ്ങളുടെ വയറിലെ ആസിഡ് പൗവ്വർ എല്ലാ വൈറസിനെയും നശിപ്പിക്കും. നിങ്ങൾ ആവശ്യത്തിന് വെള്ളം പതിവായി കുടിക്കുന്നില്ലെങ്കിൽ വൈറസിന് നിങ്ങളുടെ വിൻഡ് പൈപ്പുകളിലേക്കും, ലങ്‌സുകളിലേയ്ക്കും പ്രവേശിക്കാൻ കഴിയും. ഇതാണ് വളരെ അപകടകരമായ ഘട്ടം.
3) ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മുൻകരുതൽ നടപടികളെ ആധാരമാക്കി റോമിലെ സാന്താ ക്രൊച്ചെ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റി പങ്കുവെയ്ക്കുന്ന പ്രതിരോധ നടപടികൾ:
a) നിങ്ങളുടെ കൈകൾ പലപ്പോഴും കഴുകുക
b) അണുബാധയുള്ള ആളുകളുമായി അടുത്ത ബന്ധം ഒഴിവാക്കുക
c) നിങ്ങളുടെ കൈകൾ കഴുകിയല്ലാതെ കണ്ണിലും മൂക്കിലും വായിലും സ്പർശിക്കാതിരിക്കുക
d) തുമ്മുകയോ ചുമക്കുകയോ ചെയ്താൽ വായയും മൂക്കും മൂടുക
e) ഡോക്ടർ നിർദ്ദേശിച്ചിട്ടില്ലെങ്കിൽ ആൻറിവൈറൽ മരുന്നുകളോ, ആൻറിബയോട്ടിക്കുകളോ എടുക്കരുത്
f) ക്ലോറിൻ പോലുള്ള നേർത്ത ആസിഡ് പദാർത്ഥങ്ങൾ ഉപയോഗിച്ച് ഉപരിതലങ്ങൾ വൃത്തിയാക്കുക
g) നിങ്ങൾക്ക് അസുഖമുണ്ടെന്ന് സംശയിക്കുകയോ, രോഗികളെ സഹായിക്കുകയോ ചെയ്താൽ മാത്രം മാസ്ക് ഉപയോഗിക്കുക
h) ചൈനയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളും, ചൈനയിൽ നിന്ന് ലഭിച്ച പാഴ്സലുകളും അപകടകരമല്ല
i) വളർത്തുമൃഗങ്ങൾ പുതിയ കൊറോണ വൈറസ് വ്യാപിപ്പിക്കുന്നില്ല
j) നിങ്ങൾക്ക് പനിയോ ചുമയോ ഉണ്ടെങ്കിലോ, 14 ദിവസത്തിൽ താഴെ ചൈനയിൽ നിന്ന് മടങ്ങിയെത്തുകയോ ചെയ്‌താൽ നമ്പർ 1500 മായി ബന്ധപ്പെടുക.
പ്രാർത്ഥനയോടെ മുന്നേറാം, ജപമാലയാകുന്ന ആയുധവും കരുതാം…