കൊച്ചുതുറ ഇടവക വികാരിക്ക് നേരെ ആക്രമണം; പരിക്കുപറ്റിയ വൈദികനെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു
ആക്രമണത്തില്‍ 5 യുവാക്കള്‍ക്കും ഒരു സ്ത്രീക്കും പരിക്കേറ്റു...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊച്ചുതുറ ഇടവക വികാരിക്ക് നേരെ ഒരു സംഘം ആളുകളുടെ ആക്രമണമുണ്ടായി. ആക്രമണത്തില്‍ പരിക്കേറ്റ വൈദികനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചുത്തുറ സെന്റ് ആന്റെണീസ് ഇടവക വികാരി ഫാ.പ്രബിൻ അരുളിന് നേരെയാണ് ഇന്ന് വൈകിട്ടോടെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ 5 യുവാക്കള്‍ക്കും ഒരു സ്ത്രീക്കും പരിക്കേറ്റു. വൈദീകന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാത്തലിക് വോക്സിന് ലഭിച്ചു. കൊച്ചുതുറ ഇടവകയുടെ പുറകിലെ അഴുക്ക്ചാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആക്രണത്തില്‍ കലാശിച്ചതെന്നാണ് വിവരം. കാഞ്ഞിരംകുളം പോലീസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം കൊച്ചുതുറ വികാരിയെ ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം കെഎല്‍സിഎ
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
അഴുക്കു ചാലിന്റെ പ്രശ്നം ഒന്നും ഇല്ല. ഒന്ന് തിരുത്തണം വര്ഷങ്ങളായി നടക്കുന്ന പ്രേശ്നങ്ങൾ ആണ്. ദയവായി അധികാരികൾ ഇത് കാണുക. സത്യാവസ്ഥ അറിഞ്ഞു വേണം വാർത്ത പ്രെചരിപ്പിക്കാൻ.