കൊച്ചി രൂപതാ കെ.സി.വൈ.എം. 45-Ɔമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു
യുവജനങ്ങൾ പ്രേഷിതരാകുവാൻ വിളിക്കപ്പെട്ടവർ...
ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചി രൂപതാ കെ.സി.വൈ.എം. 45-Ɔമത് വർഷിക സമ്മേളനം ഞായറാഴ്ച ഫോർട്ടു കൊച്ചി പള്ളത്ത് രാമൻ ഹാളിൽ വച്ച് നടന്നു. എസ്.എം.വൈ.എം. സംസ്ഥാന പ്രസിഡന്റ് ജുബിൻ കുടിയാംകുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ പ്രേഷിതരാകുവാൻ വിളിക്കപ്പെട്ടവരാണെന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച് കൊണ്ട് കെ.സി.വൈ.എം. കൊച്ചി രൂപത പ്രസിഡന്റ് ക്രിസ്റ്റിചക്കാലക്കൽ ഓർമ്മിപ്പിച്ചു.
കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റിചക്കാലക്കലിനെ രൂപത ചാൻസിലർ ഫാ.ഷൈജു പര്യാത്തുശ്ശേരി അനുമോദിച്ചു. രൂപതയിലെ മികച്ച യൂണിറ്റായ തിരഞ്ഞെടുത്ത നസ്രത്ത് യൂണിറ്റിനും, മികച്ച മേഖലയായ കുമ്പളങ്ങി മേഖലയ്ക്കും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി. രൂപത സമിതി ഏർപ്പെടുത്തിയ ജൈവകൃഷി അവാർഡ് നസ്രത്ത് യൂണിറ്റ് കരസ്ഥമാക്കി.
വാർഷിക സമ്മേളനത്തിൽ രൂപത ഡയറക്ടർ ഫാ.മെൽട്ടസ് കൊല്ലശ്ശേരി, ജനറൽ സെക്രട്ടറി കാസി പൂപ്പന, ഫാ.സെബാസ്റ്റ്യൻ പുത്തംപുരക്കൽ, ഫാ.സനീഷ് പുളിക്കപ്പറമ്പിൽ, ജോസ് പള്ളിപ്പാടൻ, മരിയ റോഷിൻ, ആന്റണി ആൻസിൽ, ജോസഫ് ദിലീപ്, ലിനു തോമസ്, അനിൽ ചെറുതീയ്യിൽ, ബിനോയ് പി.കെ., ടെറൻസ് തെക്കേകളത്തുങ്കൽ, തോബിത പി.റ്റി. തുടങ്ങിയവർ സംസാരിച്ചു.