Kerala
കൊച്ചി രൂപതയിൽ യുവജന നേതൃസംഗമവും സമുദായ ദിനാഘോഷവും സംഘടിപ്പിച്ചു
സമുദായ ദിനസംഗമം പരിപാടി മോൺ.ഷൈജു പര്യാത്തുശ്ശേരി ഉദ്ഘാടനം ചെയ്തു...

ജോസ് മാർട്ടിൻ
ഫോർട്ട് കൊച്ചി: കൊച്ചി രൂപതാ യുവജന കമ്മീഷന്റെ നേതൃത്വത്തിൽ രൂപതയിലെ യുവജന നേതൃത്വങ്ങളുടെ സംഗമവും ലത്തീൻ സമുദായ ദിനാഘോഷവും ഫോർട്ട് കൊച്ചി ബിഷപ്പ്സ് ഹൗസിൽ വച്ച് നടത്തപ്പെട്ടു. കൊച്ചി രൂപതാ വികാരി ജനറൽ മോൺ.ഷൈജു പര്യാത്തുശ്ശേരി ഉദ്ഘാടന കർമ്മം നിർവ്വഹിച്ച സമുദായ ദിനസംഗമം പരിപാടിയിൽ യുവജന കമ്മീഷൻ സെക്രട്ടറി കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു.
കെ.സി.ബി.സി യുവജന കമ്മീഷൻ ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര സമുദായദിന സന്ദേശം നൽകി. കൊച്ചി രൂപത യുവജന കമ്മീഷൻ ഡയറക്ടർ ഫാ.മെൽട്ടസ് കൊല്ലശേരി മുഖ്യപ്രഭാഷണം നടത്തി. ബി.സി.സി ഡയറക്ടർ ഫാ. ആഷ്ലിൻ കുത്തുകാട്ട്, ഫാ. ജോഷി ഏലശ്ശേരി, സെൽജൻ കുറുപ്പശേരി, ഡാനിയ ആന്റണി, ലൂയിസ് ജോർജ്, സനൂപ് തറേപ്പറമ്പിൽ, ഡെൻസൺ സി.ഡി. എന്നിവർ സംസാരിച്ചു.