Kerala

കൊച്ചി പൈതൃക ചരിത്ര മ്യൂസിയത്തിലെ തെറ്റുകൾ തിരുത്താമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ആന്റെണി പുത്തൂർ നിരാഹാര സമരം പിൻവലിച്ചു...

ജോസ് മാർട്ടിൻ

കൊച്ചി: സംസ്ഥാന പുരാവസ്തു വകുപ്പ് കൊച്ചിയിലെ ബാസ്റ്റിൻ ബംഗ്ലാവിൽ സ്ഥാപിച്ച ജില്ലാ പൈതൃക മ്യൂസിയം (ഇന്ന് ഫെബ്രുവരി 12) ഉദ്ഘാടനം ചെയ്യുമ്പോൾ, മ്യൂസിയത്തിലെ തെറ്റുകൾ തിരുത്താമെന്ന പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഉറപ്പിന്മേൽ ഉദ്ഘാടന വേദിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന നിരാഹാരസമരത്തിൽ നിന്ന് ആന്റെണി പുത്തൂർ ചാത്യാത്ത് താൽക്കാലികമായി പിന്മാറി.

കൊച്ചിയിലെ ബാസ്റ്റിൻ ബംഗ്ലാവിൽ വെച്ച് കേരള പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുമായും, സംസ്ഥാന പുരാവസ്തു വകുപ്പ് മ്യൂസിയം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി.വേണുവുമായും നടന്ന ചർച്ചയിൽ ഹോർത്തൂസ് മലബാറിക്കൂസിനെ പറ്റി പ്രതിപാദിക്കുന്ന ഗാലറിയുടെ മുറി തൽക്കാലം പൊതു പ്രദർശനത്തിനായി തുറന്നുനൽകില്ലെന്ന് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലും, കണ്ണൂർ ബിഷപ്പ് അലക്സ് വടക്കുംതല പിതാവിന്റെയും കൊച്ചി ബിഷപ്പ് ജോസഫ് കരിയിലിന്റെയും ആവശ്യ പ്രകാരവുമാണ് മുൻകൂട്ടി നിശ്ചയിച്ചിരുന്ന നിരാഹാര സമരം തൽകാലം മാറ്റി വെച്ചതെന്ന് ആന്റെണി പുത്തൂർ കാത്തലിക്ക് വോക്സിനോട്‌ പറഞ്ഞു. എന്നാൽ, നൽകിയ വാഗ്ദാനം പാലിക്കാത്ത പക്ഷം ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനോടും (കെ.എൽ.സി.എ.) സഭാ അധികൃതരോടും, പൊതുജനങ്ങളോടും ആന്റെണി പുത്തൂർ നന്ദി അറിയിച്ചു.

ഹോർത്തൂസ് മലബാറിക്കുസിന്റെ രചയിതാവായ കർമ്മലീത്താ മിഷ്ണറി മത്തേവൂസ് പാതിരിയെയും, അതിന്റെ ഇംഗ്ലീഷ് പരിഭാഷയിൽ പങ്കാളികളായ ബഹുമാനപ്പെട്ട വൈദീകരേയും പൂർണ്ണമായും തമസ്കരിച്ചു കൊണ്ടുള്ള ചരിത്ര അപനിർമ്മിതിയിൽ പ്രതിഷേധം അറിയിച്ചു കൊണ്ടും, തിരുത്തൽ ആവശ്യപ്പെട്ടുകൊണ്ടും ഇദ്ദേഹം രണ്ട് തവണ മുഖ്യമന്ത്രിക്ക് കത്ത്‌ അയച്ചിരുന്നു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

One Comment

  1. ചരിത്ര സത്യങ്ങൾ മുൻ കാലങ്ങളിൽ തമസ്ക്കരിക്കെപെപട്ടത് ആന്റണി പുത്തൂർ സാറിെനെപ്പോലുള്ള ആർജവമുള്ള വ്യക്തികളുടെ അഭാവമായി രുന്നു കാരണം

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker