Kerala

കൊച്ചി നിവാസികളോട് സർക്കാരുകൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക; കെ.സി.വൈ.എം. ഇടക്കൊച്ചി മേഖല

ഇടക്കൊച്ചി കോ-ഓഡിനേറ്റിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല കളക്ടർ, കൊച്ചി മേയർ, എം.എൽ എ., എം.പി എന്നിവർക്ക് ഇ-മെയിൽ അയച്ച് പ്രതിഷേധിച്ചു...

ജോസ് മാർട്ടിൻ

കൊച്ചി: കൊച്ചി നിവാസികൾ അനുഭവിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടക്കൊച്ചി കോ-ഓഡിനേറ്റിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല കളക്ടർ, കൊച്ചി മേയർ, എം.എൽ എ., എം.പി എന്നിവർക്ക് ഇ-മെയിൽ അയച്ച് പ്രതിഷേധിച്ചു. ഇ-മെയിൽ ക്യാമ്പയ്ന്റെ ഉദ്ഘാടനം കെ.സി.വൈ.എം. കൊച്ചി രൂപതാ ജനറൽ സെക്രട്ടറി കാസി പൂപ്പന, അധികാരികൾക്ക് ഇ-മെയിൽ അയച്ചു കൊണ്ട് നിർവ്വഹിച്ചു.

മേഖല കോ-ഓഡിനേറ്റർ ആൻസ്റ്റൽ ആന്റെണി അദ്ധ്യക്ഷത വഹിച്ചു. അധികാരികൾ മാറി മാറി വന്നാലും കൊച്ചിക്കാർ അനുഭവിക്കുന്ന കഷ്ടതകൾ മാത്രം ഒരു മാറ്റവും ഇല്ലാതെ തുടർന്നു കൊണ്ടിരിക്കുന്നുവെന്നും, കൊച്ചി നിവാസികൾ നേരിടുന്ന വെള്ളക്കെട്ട്, റോഡുകളുടെ ശോചനീയാവസ്ഥ എന്നിവ ഉടൻ പരിഹരിക്കുക, കനാലുകൾ സമയാസമയങ്ങളിൽ വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഇ-മെയിൽ ക്യാമ്പയ്ൻ നടത്തപ്പെടുന്നതെന്നും കെ.സി.വൈ.എം. കൊച്ചി രൂപത ജനറൽ സെക്രട്ടറി കാസി പൂപ്പന പറഞ്ഞു.

രൂപത എക്സിക്യൂട്ടിവ് അംഗം ഡാൽവിൻ ഡിസിൽവ, മേഖല കോഡിനെറ്റർ ജോഷ്വാ ജോൺ, തോപ്പുംപടി യൂണിറ്റംഗം ജോവിൻ ജോസഫ് എന്നിവർ പങ്കെടുത്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker