Diocese
കൈയൊപ്പുമായി ബെനഡിക്ട് അച്ചന്റെ അനുസ്മരണദിനം വ്യത്യസ്തമാക്കി ലിറ്റില്‍വെ കുരുന്നുകള്‍
കൈയൊപ്പുമായി ബെനഡിക്ട് അച്ചന്റെ അനുസ്മരണദിനം വ്യത്യസ്തമാക്കി ലിറ്റില്‍വെ കുരുന്നുകള്‍

അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: അകാലത്തില്‍ പൊലിഞ്ഞ ബെനഡിക്ട് അച്ചന് ആദരവുമായി മകിയാപുരം കര്‍മ്മലമാതാ ദേവാലയത്തിലെ ലിറ്റില്‍വെ കുരുന്നുകള്‍. അച്ചന്റെ അനുസ്മരണ ദിനത്തില്‍ ദേവാലയത്തിനു മുന്നില്‍ പ്രത്യേകം ക്രമീകരിച്ച ബോര്‍ഡില്‍ വിവിധ നിറങ്ങളില്‍ കൈയ്യില്‍ ചായം പൂശി ബോര്‍ഡില്‍ കൈപ്പത്തി പതിപ്പിച്ച് അച്ചന് ആദരം നല്‍കിയാണ് കുട്ടികള്‍ വ്യത്യസ്ത അനുസ്മരണം നടത്തിയത്.
ഇടവകയിലെ അറുപതിലധികം കുരുന്നുകള്‍ ഈ വ്യത്യസ്തമായ പരിപാടിയില്‍ പങ്കെടുത്തു. ബനസ്റ്റിക്ട് അച്ചന്റെ ചിത്രം ആലേഖനം ചെയ്ത തുണിയില്‍ തീര്‍ത്ത ബോര്‍ഡിലാണ് കുരുന്നുകള്‍ അച്ചന് കൈപ്പത്തികൊണ്ട് ആദരം അര്‍പ്പിച്ചത്.
കുഞ്ഞുങ്ങളെ ഏറെ സ്നേഹിച്ചിരുന്ന ബനഡിക്ടച്ചന്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 14 നാണ് ഹൃദയാഘാതം മൂലം മരിച്ചത്.