Kerala

കേ​ര​ള​സ​ഭ​യി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​ വ​ര്‍​ഷാ​ച​ര​ണ​ത്തി​ന് സ​മാ​പ​നമായി

സമാപന സമ്മേളനത്തിൽ വച്ച് ജോ​​​സ​​​ഫ് എന്ന പേരുള്ള മെ​​​ത്രാ​​​ന്മാ​​​രെയും വൈ​​​ദി​​​ക​​​രെയും ഉ​​​പ​​​ഹാ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കി ആദരിച്ചു...

സ്വന്തം ലേഖകൻ

കൊ​​​ച്ചി: പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്ത ഒരുവർഷം നീണ്ടുനിന്ന വി​ശു​ദ്ധ യൗ​സേ​പ്പി​താ​ വ​ര്‍​ഷാ​ച​ര​ണ​ത്തി​ന് കേരളസഭയിൽ സ​മാ​പ​നമായി. പി​​​.ഓ.​​​സി.​​​യി​​​ല്‍ ന​​​ട​​​ന്നുവന്ന കെ.​​​സി.​​​ബി​.​​സി. ശീതകാല സമ്മേളനത്തിൽ വച്ചായിരുന്നു കേ​​​ര​​​ള​​​സ​​​ഭാ​​​ത​​​ല​​​ വി​​​ശു​​​ദ്ധ യൗ​​​സേ​​​പ്പി​​​താ​​​ വ​​​ര്‍​ഷാ​​​ച​​​ര​​​ണ​​​ത്തി​​​​ന്റെ കേ​​​ര​​​ള​​​സ​​​ഭാ​​​ത​​​ല​​​ സ​​​മാ​​​പ​​​നം നടത്തിയത്.

കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ഭ​​​യു​​​ടെ​​​യും സം​​​ര​​​ക്ഷ​​​ക​​​നാ​​​യ വി​​​ശു​​​ദ്ധ യൗ​​​സേ​​​പ്പി​​​താ​​​വി​​​​ന്റെ ദ​​​ര്‍​ശ​​​ന​​​ങ്ങ​​​ള്‍ ആ​​​ഴ​​​ത്തി​​​ല്‍ പ​​​ഠി​​​ക്കാ​​​നും അ​​​നു​​​ഭ​​​വി​​​ക്കാനും വി​​​ശു​​​ദ്ധ​​​​ന്റെ വ​​​ര്‍​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ കേ​​​ര​​​ള​​​സ​​​ഭ​​​യ്ക്കു സാ​​​ധി​​​ച്ച​​​താ​​​യി കെ.​​​സി.​​​ബി​.​​സി. പ്ര​​​സി​​​ഡന്റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി പറഞ്ഞു. ഫ്രാൻസിസ് പാപ്പായു​​​ടെ ആ​​​ഹ്വാ​​​ന​​​മ​​​നു​​​സ​​​രി​​​ച്ചുള്ള യൗ​​​സേ​​​പ്പി​​​താ​​​വി​​​​ന്റെ വ​​​ര്‍​ഷം കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ലെ​​​ങ്ങും സ​​​ജീ​​​വ​​​മാ​​​യി ആ​​​ച​​​രി​​​ച്ചുവെന്നും, വി​​​വി​​​ധ​​ രീ​​​തി​​​ക​​​ളി​​​ല്‍ വി​​​ശു​​​ദ്ധ​​​​ന്റെ ജീ​​​വി​​​ത​​​വും സ​​​ന്ദേ​​​ശ​​​വും അ​​​നേ​​​ക​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​ന്‍ വ​​​ര്‍​ഷാ​​​ച​​​ര​​​ണം സഹായക​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും കർദിനാൾ കൂട്ടിച്ചേർത്തു.

കെ.​​​സി.​​​ബി.​​​സി. വൈ​​​സ് പ്ര​​​സി​​​ഡ​​​​ന്റ് ബി​​​ഷ​​​പ് ഡോ. ​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച സമാപന സമ്മേളനത്തിൽ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ബി​​​ഷ​​​പ് ജോ​​​സ​​​ഫ് മാ​​​ര്‍ തോ​​​മ​​​സ്, ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ.ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, കെ​​​.സി.​​​എം.​​​എ​​​സ്. പ്ര​​​സി​​​ഡ​​​​ന്റ് ഫാ.സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ജെ​​​ക്കോ​​​ബി, സി​​​.എം.​​​ഐ. പ്രി​​​യോ​​​ര്‍ ജ​​​ന​​​റാ​​​ള്‍ റ​​​വ.​​​ഡോ.തോ​​​മ​​​സ് ചാ​​​ത്തം​​​പ​​​റ​​​മ്പി​​​ല്‍, കെ.​​​സി.​​​സി. സെ​​​ക്ര​​​ട്ട​​​റി ജെ​​​സി ജെ​​​യിം​​​സ്, ഫാ.സ്റ്റാ​​​ന്‍​ലി മാതി​​​ര​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​ര്‍ സംസാരിച്ചു.

സമാപന സമ്മേളനത്തിൽ വച്ച് ജോ​​​സ​​​ഫ് എന്ന പേരുള്ള മെ​​​ത്രാ​​​ന്മാ​​​രെയും വൈ​​​ദി​​​ക​​​രെയും ഉ​​​പ​​​ഹാ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കി ആദരിച്ചു. വി​ശു​ദ്ധ യൗ​സേ​പ്പി​താ​ വ​ര്‍​ഷാ​ച​ര​ണ​ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യ്ക്ക് ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ.എം.സൂ​​​സ​​​പാ​​​ക്യം മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker