
ജോസ് മാർട്ടിൻ
കൊച്ചി: ഭാരതത്തിലെ ആദ്യ അൽമായ രക്തസാക്ഷി വിശുദ്ധ ദേവസഹായത്തെയും, കത്തോലിക്ക സഭയെയും അവഹേളിക്കുന്ന രീതിയിലുള്ള ലേഖനം പ്രസിദ്ധീകരിച്ച ആർ.എസ്.എസ്. മുഖപത്രമായ കേസരി പത്രം കത്തിച്ച് കെ.സി.വൈ.എം. കൊച്ചി രൂപതയുടെ പ്രതിക്ഷേധം.
ആർ.എസ്.എസ്. വർഗ്ഗീയ കലാപങ്ങൾ സൃഷ്ടിക്കുവാൻ ശ്രമിക്കുകയും ചരിത്രത്തെ വളച്ചൊടിച്ച് നുണകൾ അച്ചടിച്ച് പ്രചരിപ്പിക്കുകയാണെന്നും ഭാരതത്തിന്റെ പ്രഥമ അൽമായ രക്തസാക്ഷി വി. ദേവസഹായം പിള്ളെയെ കുറിച്ച് കേസരി വാരികയിൽ എഴുതിയ ലേഖനം പിൻവലിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
കൊച്ചി രൂപത പി.ആർ.ഓ. ഫാ.ജോണി സേവ്യർ പുതുകാട്ട് ഉത്ഘാടനംചെയ്ത പ്രതിഷേധ സംഗമത്തിൽ കെ.സി.വൈ.എം കൊച്ചി രൂപതാ പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, ഡാനിയ ആന്റണി, ടിഫി ഫ്രാൻസിസ്, അലീഷ ട്രീസ, ജോസഫ് ആശിഷ്, ലോറൻസ് ജിത്തു എന്നിവർ പ്രസംഗിച്ചു.