കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി പ്രാർത്ഥനാ യജ്ഞം നടത്തി
യുദ്ധത്തിനെതരെ പ്രാർത്ഥനാപൂർവ്വം ഒരുമിക്കണം കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി
ജോസ് മാർട്ടിൻ
കൊച്ചി: യുദ്ധത്തിനെതരെ പ്രാർത്ഥനാപൂർവ്വം ഒരുമിക്കണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി വിശ്വാസ സമൂഹത്തോട് ആവശ്യപ്പെട്ടു. വരാപ്പുഴ കത്തീഡ്രൽ പള്ളിയിൽ വച്ച് നടന്ന പ്രാർത്ഥനയിൽ മെത്രാന്മാരും വികാരി ജനറൽമാരും പങ്കെടുത്തു.
മനുഷ്യമനസാക്ഷിക്ക് മുറിവേൽപ്പിക്കുന്ന വിധം പശ്ചിമേഷ്യയിൽ യുദ്ധം നടത്തപ്പെടുന്നതു വഴി അനേകം മനുഷ്യ ജീവനുകൾ ബലികഴിപ്പിക്കപ്പെടുകയും കുഞ്ഞുങ്ങൾക്ക് ദാരുണ മരണം സംഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ യുദ്ധം അവസാനിക്കപ്പെടാനും സമാധാനം പുനഃസ്ഥാപിക്കപ്പെടാനും വേണ്ടി കേരള ലത്തീൻ കത്തോലിക്കാ മെത്രാൻസമിതിയുടെ ആഭിമുഖ്യത്തിൽ വരാപ്പുഴ കത്തീഡ്രൽ ദേവാലയമായ എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ വച്ച് പ്രാർത്ഥനാ യജ്ഞം നടത്തി.
യുദ്ധത്തിനെതിരായുള്ള പ്രാർത്ഥനാ മണിക്കൂറിന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പിൽ, തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ഡോ.തോമസ് നെറ്റൊ, വിജയപുരം രൂപത മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കെ തെച്ചേരിൽ, കൊല്ലം രൂപത മെത്രാൻ ഡോ.പോൾ മുല്ലശ്ശേരി, ആലപ്പുഴ മെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിൽ, പുനലൂർ രൂപത മെത്രാൻ ഡോ.സെൽവിസ്റ്റർ പൊന്നു മുത്തൻ, കൊച്ചി രൂപതാ മെത്രാൻ ഡോ. ജോസഫ് കരിയിൽ, കോഴിക്കോട് രൂപത മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ, തിരുവനന്തപുരം സഹായമെത്രാൻ ഡോ.ക്രിസ്തുദാസ് എന്നിവർ നേതൃത്വം നൽകി.