കേരള നവോദ്ധാനത്തിന് മിഷണറിമാര്‍ തുടക്കം കുറിച്ച മാതൃക ബിഷപ്പ് നെറ്റോക്ക് തുടരനാകും: മുഖ്യ മന്ത്രി
മേജര്‍ ആര്‍ച്ച് ബഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി
അനില്‍ ജോസഫ്
തിരുവനന്തപുരം : കേരള നവോദ്ധാനത്തിന് ക്രിസ്ത്യന്‍ മിഷണറിമാര്‍ നല്‍കി സംഭവനകള്‍ തിരുവനന്തപുരം അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പിന് തുടരാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തെയും വര്‍ത്തമാനത്തെയും ബന്ധിപ്പിക്കാനുളള നിയോഗമാണ് ബിഷപ്പ് നെറ്റോക്ക് ലഭിച്ചരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ്പ് ഡോ.എം.സൂസപാക്യം അധ്യക്ഷത വഹിച്ച അനുമോദന ചടങ്ങില്‍ കെസിബിസിന്‍റും സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. അജപാലന ദൗത്യത്തിന്‍റെ പൂര്‍ണ്ണതയിലേക്കാണ് ബിഷപ്പ് നെറ്റോയെ സഭ ഉയര്‍ത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മലങ്കര സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ, കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി ആന്‍റണി രാജു,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കൊല്ലം ബിഷപ്പ് പോള്‍ ആന്‍റണി മുല്ലശ്ശേരി, ഡോ.ശശിതരൂര്‍ എംപി, ബിഷപ്പ് ഡോ.ആര്‍ ക്രിസ്തുദാസ്, എം വിന്‍സെന്‍റ് എംഎല്‍എ, പാളയം ഇമാം വിപി സുഹൈബ് മൗലവി, സിഎസ്ഐ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലം, ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ബിഷപ്പ് ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ നിരണം മെത്രാപ്പോലീത്ത ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ് , സാഹിത്യകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ , കെആര്‍എല്‍സിസി സംസ്ഥാന സമീതി അംഗം ആന്‍റണി ആല്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.