കേരളാലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഡിസംബര്‍ 1 ന് നെയ്യാറ്റിന്‍കരയില്‍; സ്വാഗത സംഘം ഓഫീസ് തുറന്നു
കേരളാലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഡിസംബര്‍ 1 ന് നെയ്യാറ്റിന്‍കരയില്‍; സ്വാഗത സംഘം ഓഫീസ് തുറന്നു
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: “സമനീതി, അധികാരത്തില്‍ പങ്കാളിത്തം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഡിസംബര്‍ 1 ന് നെയ്യാറ്റിന്‍കര രൂപത ആതിഥേയത്വം വഹിക്കുന്ന കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍ സംസ്ഥന സമ്മേളനത്തിന്‍റെ സ്വാഗത സംഘം ഓഫീസ് തുറന്നു. പത്താംങ്കല്ലിലെ പഴയ ബിഷപ്സ് ഹൗസാണ് ഒഫീസായി പ്രവര്‍ത്തിക്കുന്നത്.
ഓഫിസിന്‍റെ ഉദ്ഘാടനം നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നിര്‍വ്വഹിച്ചു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്‍റ് അന്‍റണി നെറോണ അധ്യക്ഷത വഹിച്ച പരിപാടിയില്‍ നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, സംസ്ഥന ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് നെയ്യാറ്റിന്‍കര രൂപത കെഎല്‍സിഎ പ്രസിഡന്‍റ് ഡി രാജു, രൂപതാ അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ. എസ് എം അനില്‍കുമാര്‍, തിരുവനന്തപുരം രൂപതാ പ്രസിഡന്‍റ് പാട്രിക് മൈക്കിള്‍, വിജയപുരം രൂപതാ പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യന്‍, പുനലൂര്‍ രൂപത പ്രസിഡ് ക്രിസ്റ്റഫര്‍, കൊല്ലം രൂപത ട്രഷറര്‍ പ്രൊഫസര്‍ തോമസ്, വരാപ്പുഴ രൂപത വൈസ് പ്രസിഡന്‍റ് റോയ് പാളത്തില്‍, കണ്ണൂര്‍ രൂപത വൈസ് പ്രസിഡന്‍റ് ജോണ്‍ ബാബു, അലപ്പുഴ രൂപത സെക്രട്ടറി ജസ്റ്റീന, സംസ്ഥാന സമിതി അംഗങ്ങളായ എം സി ലോറന്‍സ്, ജോര്‍ജ്ജ് നന്നാട്ട്, എസ് ഉഷാകുമാരി, പൂവ്വം ബേബി, വിന്‍സ് പെരിഞ്ചേരി , ജെ സഹായദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമുദായ സംഗമത്തിന്‍റെ ഭാഗമായി പൊതു സമ്മേളനം പ്രതിനിധി സമ്മേളനങ്ങള്‍, സമുദായ സംഗമ റാലി എന്നിവ ഉണ്ടാവും കെആര്‍എല്‍സിസി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യം ഉളപ്പെടെയുളള രൂപതാ അധ്യക്ഷന്‍മാരും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംസ്ഥാന സമ്മേളന പരിപാടികളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.