സ്വന്തം ലേഖകന്‍
കൊളോണ്‍: കേരളത്തിന് സഹായഹസ്തവുമായി കൊളോണ്‍ അതിരൂപത മുന്നോട്ട് വന്നു. പ്രളയക്കെടുതിയില്‍ നിന്നു കരകയറുന്നതിനായി മുന്നോട്ടു വന്നിരിക്കുന്നത് ജര്‍മ്മനിയിലെ കൊളോണ്‍ അതിരൂപതയാണ്.
കഴിഞ്ഞ മാസം കേരളം സന്ദര്‍ശിച്ചു മടങ്ങിയതായിരുന്നു ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ റെയ്‌നര്‍ മരിയ വോള്‍ക്കി. കൊളോണ്‍ അതിരൂപതയുടെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ വോള്‍ക്കി 1,50,000 യൂറോയാണ് കേരളത്തിന്റെ പുനര്‍നിര്‍മാണ സഹായത്തിനായി അതിരൂപത നല്‍കുന്നത്.
ജര്‍മ്മനിയിലെ ഒട്ടുമിക്ക ദേവാലയങ്ങളിലും കേരളത്തെ സഹായിക്കാനുള്ള സാമ്പത്തിക പദ്ധതി ഇതിനോടകം ആവിഷ്‌കരിച്ചിട്ടുണ്ട്. മലയാളികളായ നിരവധി വൈദികരാണ് ജര്‍മ്മനിയില്‍ സേവനം ചെയ്യുന്നതെന്നത് ഈ സഹായത്തിനു പിന്നിൽ വലിയൊരു ഘടകമാണ്.