കേരളത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിക്ക് ക്രിസ്ത്യന്‍ മിഷണറിമാര്‍ നല്‍കിയ സേവനം മഹത്തരം; മന്ത്രി എംഎം മണി
കേരളത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിക്ക് ക്രിസ്ത്യന്‍ മിഷണറിമാര്‍ നല്‍കിയ സേവനം മഹത്തരം; മന്ത്രി എംഎം മണി
അനിൽ ജോസഫ്
ബാലരാമപുരം: കേരളത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിക്ക് ക്രിസ്ത്യന്‍ മിഷണറിമാര്‍ നല്‍കിയ സേവനം നിസ്തുലമെന്ന് മന്ത്രി എം എം മണി. പളളിക്കൊപ്പം പളളിക്കുടങ്ങളും സ്ഥാപിച്ച് വിദ്യാഭ്യസ പ്രക്രിയ മഹത്തരമാക്കിയത് മിഷണറിമാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമുകിന്‍കോട് കൊച്ചു പളളിയില്‍ വിശുദ്ധ അന്തോണീസിന്‍റെ തീര്‍ഥാടനത്തിന് മുന്നോടിയായി കാന്‍സര്‍ രോഗികള്‍ക്ക് സഹായ ധനം വിതരണം ചെയ്യുന്ന ‘കനിവ് 2020’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല ദൈവങ്ങൾക്കിടയിലും വര്‍ണ്ണ വിവേചനമുളള നാടാണ് കേരളമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ ആന്‍സലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇടവക വികാരി ഫാ.ജോയി മത്യാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ പി രജിത, സിപിഎം ലോക്കല്‍ കമ്മറ്റി അംഗം കെപി ശശിധരന്‍, യൂത്ത് കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്‍റ് നിനോ അലക്സ്, വാര്‍ഡ് മെമ്പര്‍മാരായ അമ്പിളി, സുധാമണി, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ആനന്ദകുട്ടന്‍, വൈസ് പ്രസിഡന്‍റ് എം കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 32 കാന്‍സര്‍ രോഗികള്‍ക്ക് മന്ത്രി ധനസഹായം വിതരണം ചെയ്തു.