തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിച്ചതിനാൽ താൻ ഉൾപ്പെട്ട ഭാരത മെത്രാൻസംഘം കേന്ദ്രസർക്കാരിന് ഈ വിഷയത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശും ബുദ്ധമതക്കാർക്കു ഭൂരിപക്ഷമുള്ള മ്യാൻമറും മാർപ്പാപ്പയെ ക്ഷണിച്ചു സ്വീകരിച്ചു.
എന്നാൽ, കേന്ദ്രസർക്കാർ മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ചില്ലെന്നു കർദിനാൾ പറഞ്ഞു.നാലാഞ്ചിറ മാർ ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ കെസിവൈഎം റൂബി ജൂബിലിയുടെയും യൂത്ത് അസംബ്ലിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കർദിനാൾ.
യേശുവിന്റെ സുവിശേഷവാഹകരാകാൻ കാലഘട്ടം യുവാക്കളെ വെല്ലുവിളിക്കുന്നതായി കർദിനാൾ പറഞ്ഞു.സായുധവിപ്ലവങ്ങൾ കണ്ടു മനസുമടുത്തവർ പഠിപ്പിക്കുന്ന പാഠം ഓർക്കണം. മതവിദ്വേഷം വളർത്തി അധികാരം പിടിക്കുന്നതിനു പരിമിതികളുണ്ട്. യേശുവിൽ വിശ്വസിച്ച സമൂഹം എന്നും ന്യൂനപക്ഷമായിരുന്നതായും കർദിനാൾ പറഞ്ഞു.കെസിവൈഎം സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു നല്ലില അധ്യക്ഷത വഹിച്ചു.
നെയ്യാറ്റിൻകര ബിഷപ് ഡോ.വിൻസന്റ് സാമുവൽ, കെ.എസ്. ശബരീനാഥൻ എംഎൽഎ, ബഥനി നവജീവൻ പ്രോവിൻസ് പ്രൊവിൻഷ്യാൾ സുപ്പീരിയർ ഫാ. ഗീവർഗീസ് കുറ്റിയിൽ, കെസിവൈഎം സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ സുമം എസ്ഡി, കെസിവൈഎം തിരുവനന്തപുരം മേജർ അതിരൂപത ഡയറക്ടർ ഫാ. വർഗീസ് കിഴക്കേക്കര, കെസിവൈഎം മുൻ പ്രസിഡന്റ് ഷിജോ മാത്യു, ഐസിവൈഎം പ്രസിഡന്റ് സിജോ അന്പാട്ട്, മിജാർക് ഭാരവാഹി സ്മിത ഷിബിൻ, കെസിവൈഎം തിരുവനന്തപുരം മേജർ അതിരൂപത പ്രസിഡന്റ് പി. കിഷോർ, കെസിവൈഎം തിരുവനന്തപുരം അതിരൂപത പ്രസിഡന്റ് ബിബിൻ ചെന്പക്കര, കെസിവൈഎം സംസ്ഥാന സെക്രട്ടറി രേഷ്മ കുര്യാക്കോസ്, സംസ്ഥാന സെക്രട്ടറി ജിഫിൻസാം, ട്രഷറർ പി.കെ. ബിനോയ്, മിജാർക് കേരള കോ-ഓർഡിനേറ്റർ സിറിയക് ചാഴികാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
Related