Kerala

കെ.സി.വൈ.എം. Fresher’s Evening Vibes സംഘടിപ്പിച്ചു

കെ.സി.വൈ.എം. പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന യുവജനങ്ങൾക്ക് വേണ്ടി...

ജോസ് മാർട്ടിൻ

കൊല്ലം: കൊല്ലം രൂപതയിലെ കെ.സി.വൈ.എം ശാസ്താംകോട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കെ.സി.വൈ.എം. Fresher’s Evening Vibes പരിപാടി സംഘടിപ്പിച്ചു. പുതിയതായി കെ.സി.വൈ.എം. പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന യുവജനങ്ങൾക്ക് വേണ്ടിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കെ.സി.വൈ.എം. പ്രസ്ഥാനം എന്ത്? എങ്ങനെയാകണം ഒരു ലീഡർ? തുടങ്ങി സംഘടനയെപ്പറ്റിയും സഭയെപ്പറ്റിയും കൂടുതൽ മനസ്സിലാക്കുവാനുള്ള ഒരു സംവാദ വേദിയായിരുന്നു Fresher’s Evening Vibes.

കൊല്ലം രൂപതാ വൈസ് പ്രസിഡന്റ് കിരൺ ക്രിസ്റ്റഫറിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു ഉത്ഘാടനം നിർവഹിച്ചു. കെ.സി.വൈ.എം. രൂപതാ ഡയറക്ടർ ഫാ.ബിന്നി മാനുവൽ മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി ഫാ. ഡൈജു തോപ്പിൽ ആമുഖ പ്രഭാഷണം നടത്തി. രൂപത ജനറൽ സെക്രട്ടറി മനീഷ് മാത്യു നവാഗദർക്ക് ആശംസകൾ അർപ്പിച്ചു.

തുടർന്ന് “കെ.സി.വൈ.എം. സംഘടനയും പ്രവർത്തനവും ” എന്ന വിഷയത്തിൽ മിജാർക്ക് വനിത കമ്മീഷൻ ചെയർപേഴ്സൺ കുമാരി ഡെലിൻ ഡേവിഡ് ക്ലാസ്സ് നയിച്ചു. പ്രസ്തുത ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് മനു ജേക്കബ് സ്വാഗതവും യൂണിറ്റ് ജനറൽ സെക്രട്ടറി ആൻസി.എസ്. രാജു നന്ദിയും അർപ്പിച്ചു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker