കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ ഹരിതം പദ്ധതി രണ്ടാം ഘട്ടം കൊച്ചി എം.എൽ.എ. കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്തു
കേരളത്തിലെ 32 രൂപതകളിലും കെ.സി.വൈ.എം. പ്രവർത്തകരുടെ നേതൃത്വത്തിൽ ദേവാലയങ്ങളിൽ ജൈവകൃഷി...
ജോസ് മാർട്ടിൻ
കൊച്ചി: കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹരിതം ജൈവകൃഷി പദ്ധതിയുടെ രണ്ടാം ഘട്ടം കൊച്ചി എം.എൽ.എ. കെ.ജെ.മാക്സി ഉദ്ഘാടനം ചെയ്തു. കോവിഡാനന്തരം ഉണ്ടാകാൻ സാധ്യതയുള്ള ഭക്ഷ്യക്ഷാമം നേരിടുവാൻ ‘ഹരിതം’ പോലുള്ള പദ്ധതികൾ സഹായകമാകുമെന്ന് എം.എൽ.എ. പറഞ്ഞു.
മട്ടാംഞ്ചേരി ജീവമാതാ സ്കൂൾ ഗ്രൗണ്ടിൽ വച്ചു നടന്ന ചടങ്ങിൽ കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ്, കൗൺസിലർ ബെന്നി ഫെർണാണ്ടസ്, ഫാ.ഡൊമനിക് ആലുവാ പറമ്പിൽ, ഫാ.പ്രസാദ് കണ്ടത്തിപറമ്പിൽ, സിബിൻ സാമുവൽ, ജോസ് പള്ളിപ്പാടൻ, കാസി പൂപ്പന എന്നിവർ സംസാരിച്ചു.
കേരളത്തിലെ 32 രൂപതകളിലും കെ.സി.വൈ.എം. പ്രവർത്തകരുടെ നേതൃത്വത്തിൽ ദേവാലയങ്ങളിൽ ജൈവകൃഷി ആരംഭിക്കുമെന്ന് കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ പറഞ്ഞു.