കെ.സി.ബി.സി. ജാഗ്രതാ സമിതി രൂപതാതല പ്രതിനിധി സമ്മേളനം പി.ഓ.സി.യിൽ നടന്നു
പ്രതികരണത്തിനും പ്രതിരോധത്തിനും വേണ്ടത് പുതിയ ദിശാബോധം ജാഗ്രതാ സമിതി...
ജോസ് മാർട്ടിൻ
കൊച്ചി: കെ.സി.ബി.സി. ജാഗ്രതാ സമിതി രൂപതാതല ദ്വിദിന പ്രതിനിധി സമ്മേളനം ജൂലൈ 29, 30 തീയതികളിലായി പി.ഓ.സി.യിൽ സംഘടിപ്പിച്ചു. കെ.സി.ബി.സി. ജാഗ്രതാ സമിതി ചെയർമാൻ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ കെ.സി.ബി.സി. ജാഗ്രതാ സമിതി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.
കെ.സി.ബി.സി. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ.ജേക്കബ് പാലയ്ക്കപ്പള്ളി, ഫാ.ജോഷി മയ്യാറ്റിൽ, സിസ്റ്റർ അഡ്വ.ജോസിയ S.D, ഫാ.ജോർജ്, ഫാ.വർഗീസ് വള്ളിക്കാട്ട്, റിട്ട. ജസ്റ്റിസ് എബ്രഹാം മാത്യു, ഡോ.പോൾ, പ്രൊഫ.കെ.എം.ഫ്രാൻസീസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സ്‌സുകൾ കൈകാര്യം ചെയ്തു.
വിവിധ സാമൂഹിക വിഷയങ്ങൾക്കും, സഭയും, സമൂഹവും നേരിടുന്ന വെല്ലുവിളിക്കു നേരെ തുറന്ന കണ്ണുകളാവുക എന്നതാണ് കെ.സി.ബി.സി. ജാഗ്രതാ സമിതിയുടെ പ്രധാന ദൗത്യമെന്നും, എല്ലാ ഇടവകകളിലേക്കും ജാഗ്രതാ സമിതിയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയണമെന്നും കെ.സി.ബി.സി. ജാഗ്രതാ സമിതി സെക്രട്ടറി ഫാ.മൈക്കിൾ പുളിക്കൻ പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളിൽനിന്നുള്ള പ്രധിനിധികളും സന്ന്യാസ, സന്ന്യാസിനീ സഭാ അംഗങ്ങളും പങ്കെടുത്തു. കെ.സി.ബി.സി. ജാഗ്രതാ സമിതി സെക്രട്ടറി ഫാ.മൈക്കിൾ പുളിക്കലും, ജാഗ്രത കമ്മീഷൻ കോർഡിനേറ്റർ വിനോദ് നെല്ലിക്കലുമാണ് സമ്മേളനത്തിന് നേതൃത്വം നൽകിയത്.