കെ.എൽ.സി.എ. ബിസിനസ് അവാർഡ്ദാനം നാളെ
കെ.എൽ.സി.എ. ബിസിനസ് അവാർഡ്ദാനം നാളെ
സ്വന്തം ലേഖകൻ
കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (കെ.എൽ.സി.എ.) ബിസിനസ് അവാർഡുകൾ നാളെ സമ്മാനിക്കും. ബിസിനസ് മേഖലയിലെ മികവിനു സി.എസ്. ജോസ് (നെയ്യാറ്റിൻകര)
എറണാകുളം ആശീർഭവനിൽ ഉച്ചകഴിഞ്ഞു 3.30-ന് നടക്കുന്ന അവാർഡ്ദാന സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ രൂപത സഹായമെത്രാൻ ഡോ. ജയിംസ് ആനാപറമ്പിൽ അവാർഡുകൾ സമ്മാനിക്കും. കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.എൽ.എ., ജനറൽ സെക്രട്ടറി ഷെറി ജെ.തോമസ്, ഷാജി ജോർജ്, ഫാ. എബിജിൻ അറയ്ക്കൽ, ആന്റണി ആൽബർട്ട്, സി.ജെ. പോൾ, ജോർജ് നാനാട്ട്, വിൻസ് പെരിഞ്ചേരി, എം.സി. ലോറൻസ് എന്നിവർ പ്രസംഗിക്കും.