കെ.എൽ.സി.എ. സ്ഥാപക ജനറൽ സെക്രട്ടറി ഡോ. ഇ.പി. ആന്റെണി അന്തരിച്ചു
സംസ്കാരം നാളെ (18.02.2020) രാവിലെ 11 മണിക്ക്...
ജോസ് മാർട്ടിൻ
കൊച്ചി: കെ.എൽ.സി.എ. സ്ഥാപക ജനറൽ സെക്രട്ടറി ഡോ. ഇ.പി.ആന്റെണി അന്തരിച്ചു, 90 വയസായിരുന്നു. എറണാകുളത്തു ഇന്ന് രാവിലെ 10 മണിക്ക് ആയിരുന്നു മരണം. സംസ്കാരം നാളെ (18.02.2020) രാവിലെ 11 മണിക്ക് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് ദേവാലയത്തിൽ.
കേരളത്തിലെ ലത്തീൻ ബിഷപ്പുമാരുടെ അംഗീകാരത്തോടും പിന്തുണയോടും കൂടി രൂപതാ തലങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന ലത്തീൻ സമുദായ അസോസിയേഷനുകൾ ഒരു ഫെഡറേഷൻ എന്ന നിലയിൽ ഒരുമിച്ച് പ്രവർത്തിക്കുവാൻ രൂപീകരിക്കപ്പെട്ടതാണ് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കെ.എൽ.സി.എ. അതിനു വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചവരിൽ ഒരാളായിരുന്നു ഡോ. ഇ.പി.ആന്റെണി.
1972 മാർച്ച് 26-ന് എറണാകുളത്ത് ചേർന്ന ലാറ്റിൻ കാത്തലിക് അസോസിയേഷനുകളുടെ പ്രതിനിധിയോഗമാണ് സംസ്ഥാനതല സംഘടനയ്ക്ക് രൂപം നൽകിയത്. ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കേളന്തറയാണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രസിഡന്റായി ഷെവലിയാർ കെ.ജെ.ബെർളിയെയും, ജനറൽ സെക്രട്ടറിയായി ഇ.പി.ആന്റണിയെയും പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു.
കൂടാതെ, അദ്ദേഹം 1975 മുതൽ 81 വരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗവുമായിരുന്നു. വരാപ്പുഴ അതിരൂപത ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് ഇടവക അംഗമാണ്.
in 1972 I was present when Chev Burliegh and E.P.Antony were elected. After that I had the opportunity to work together with them for many years. I regret very much on his departure, though at a consoling age of 90 May his soul rest in peace.