Kerala
കെ.എൽ.സി.എ. ആലപ്പുഴ മത്സ്യഫെഡ് ഓഫീസിന് മുൻപിൽ നിൽപ്പ് സമരം
സംസ്ഥാനവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായായിരുന്നു സമരം...
ജോസ് മാർട്ടിൻ
ആലപ്പുഴ: കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ മത്സ്യഫെഡ് ഓഫീസിന് മുൻപിൽ നിൽപ്പ് സമരം നടത്തി. മനുഷ്യത്വരഹിത പുനർഗേഹം പദ്ധതി – മൗലിക അവകാശങ്ങൾ സംരക്ഷിക്കുക, പി.എസ്.സി. റാങ്ക് പട്ടിക ചുരുക്കാനുള്ള നീക്കം പിൻവലിക്കുക, അനാഥാലയ അന്തേവാസികളുടെ പെൻഷൻ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ലത്തീൻ കത്തോലിക്കാ അസോസിയേഷൻ സംസ്ഥാനവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായായിരുന്നു നിൽപ്പ് സമരം.
ആലപ്പുഴ മത്സൃ ഫെഡ് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച നിൽപ്പ് സമരം കോൾപിംഗ് ഇന്ത്യാ നാഷണൽ പ്രസിഡന്റ് സാബു വി.തോമസ് ഉത്ഘാടനം ചെയ്തു. ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, സോളമൻ പനയ്ക്കൽ, പി.ജി. ജോൺ ബ്രിട്ടോ, തോമസ് കണ്ടത്തിൽ, തങ്കച്ചൻ തെക്കേപാലയ്ക്കൽ, ജയ ജോൺ തൈപ്പറമ്പ്, ദീപ്തി സയറസ്, സിറിൾ, രാജേഷ് എന്നിവർ പ്രസംഗിച്ചു.