കെ.എല്‍.സി.എ. സംസ്ഥാന സമ്മേളനത്തിന് നെയ്യാറ്റിന്‍കരയില്‍ തുടക്കം
കെ.എല്‍.സി.എ. സംസ്ഥാന സമ്മേളനത്തിന് നെയ്യാറ്റിന്‍കരയില്‍ തുടക്കം
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനും ലത്തീന്‍ കത്തോലിക്ക സമുദായ സംഗമത്തിനും തുടക്കമായി. വൈകിട്ട് 5-ന് മാറനല്ലൂര്‍ സെന്റ് പോള്‍സ് ദേവാലയത്തില്‍ നിന്ന് പതാകയുടെയും ദീപശിഖയുടെയും പ്രയാണം ഇടവക വികാരി ഫാ.ജോണി കെ.ലോറന്‍സിന്റെ ആശീര്‍വാദത്തോടെ ആരംഭിച്ചിരുന്നു.
ബൈക്കുകളുടെ അകംമ്പടിയോടെ വ്ളാത്തങ്കര ഇടവകയിലെ അനുമോൻ, സംഗീത്, അബിന്‍, അബിലാല്‍ എന്നിവരും മാറനല്ലൂര്‍ ഇടവകയിലെ ആദര്‍ശും ചേര്‍ന്ന് മാറനല്ലൂര്‍ മുതല്‍ ലോഗോസ് പാസ്റ്ററല്‍ സെന്റെർ വരെ ഓടിയാണ് പതാകയും ദീപശിഖയും സമ്മേളന നഗരിയില്‍ എത്തിച്ചത്.
തുടര്‍ന്ന്, മോണ്‍.ജി.ക്രിസ്തുദാസ് അനുഗ്രഹ സന്ദേശം നല്‍കി. തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് ആന്‍റണി നെറോണ പതാക ഉയര്‍ത്തി.
ലോഗോസില്‍ ക്രമീകരിച്ചിട്ടുളള വീരരാഘവന്റെ സ്മൃതി മണ്ഡപത്തില്‍ സംസ്ഥാന നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് സംസ്ഥാന സമിതിയുടെ പ്രത്യേക യോഗവും ചേര്‍ന്നു.