കെ.ആർ.എൽ.സി.ബി.സി. മീഡിയ കമീഷൻ രൂപീകരിച്ചു
പുതുതായി രൂപീകരിച്ച മീഡിയ കമീഷന്റെ കാലാവധി മൂന്ന് വർഷമാണ്
സ്വന്തം ലേഖകൻ
എറണാകുളം: കേരളാ റീജിയൻ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ.ആർ.എൽ.സി.ബി.സി.) മീഡിയ കമീഷൻ രൂപീകരിച്ചു. പുതുതായി രൂപീകരിച്ച മീഡിയ കമീഷന്റെ കാലാവധി മൂന്ന് വർഷമാണ്. പുതിയ മീഡിയ കമീഷൻ അംഗങ്ങളെ പ്രഖ്യാപിച്ചത് കെ.ആർ.എൽ.സി.ബി.സി. മീഡിയാ കമ്മീഷൻ ചെയർമാനും, വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പുമായ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ പിതാവാണ്.
ചെയർമാനെ കൂടാതെ ഒമ്പതുപേരടങ്ങുന്ന ഒരു പുതിയ കമ്മീഷനാണ് രൂപം നൽകിയിരിക്കുന്നത്. ഇതിൽ രണ്ടുപേർ വൈദീകരും ബാക്കി ഏഴു പേർ അൽമായരുമാണ്. മാധ്യമങ്ങളിലും, പൊതുവേദികളിലും സംവദിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ കത്തോലിക്കാ സഭയുടെ നിലപാടുകൾ അറിയിക്കുകയെന്നതാണ് ഇവരുടെ പ്രാഥമിക ദൗത്യം.
മീഡിയ കമീഷൻ അംഗങ്ങൾ
1) റവ.ഫാ.സെബാസ്റ്റ്യൻ മിൽട്ടൺ കളപുരക്കൽ (റീജിയണൽ സെക്രട്ടറി)
2) ശ്രീ.ബിജോ സിൽവേറി (അസോ.സെക്രട്ടറി)
3) റവ.ഫാ.സ്റ്റീഫൻ തോമസ് (പുനലൂർ)
4) ശ്രീ.ജോസഫ് ജൂഡ് (വരാപ്പുഴ)
5) അഡ്വ.ഹെന്ററി ജോൺ (വിജയപുരം)
6) ശ്രീ.ജോൺസൻ വി.എ. (കൊച്ചി)
7) ശ്രീ.ക്ലിന്റൺ ഡാമിയൻ (തിരുവനന്തപുരം)
8) ശ്രീ.പോൾ ജോസ് (കോട്ടപ്പുറം)
9) ശ്രീ.റെനീഷ് ആന്റണി (ആലപ്പുഴ)
കേരളത്തിലെ 12 ലത്തീൻ രൂപതകൾ ഉൾപ്പെടുന്നതാണ് കേരളാ റീജിയൻ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ.