Kerala

കെ.ആര്‍.എല്‍.സി.സി. രൂപീകരിച്ചതിനു പിന്നിലുള്ള ലക്‌ഷ്യം സാമൂഹ്യ-രാഷ്ട്രീയ കാര്യങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുക തന്നെയാണ്; ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം

അധികാരികളും, രാഷ്ട്രീയ പാർട്ടികളും ലത്തീൻ കത്തോലിക്കരെ വളരെ നിക്ഷേധാത്മകമായിട്ടാണ് സമീപിക്കുന്നത്

സ്വന്തം ലേഖകൻ

കൊല്ലം: കെ.ആര്‍.എല്‍.സി.സി. രൂപീകരിച്ചതിനു പിന്നിലുള്ള വ്യക്തമായ ലക്‌ഷ്യം സാമൂഹ്യ-രാഷ്ട്രീയ കാര്യങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുക തന്നെയാണെന്ന് കെ.ആര്‍.എല്‍.സി.സി.പ്രസിഡന്റും തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പുമായ ഡോ.എം.സൂസപാക്യം. ജൂലൈ 12-ന് കൊല്ലത്ത് തുടക്കം കുറിച്ച മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കെ.ആര്‍.എല്‍.സി.സി.യുടെ മുപ്പത്തിനാലാം ജനറൽ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

സാമൂഹ്യ-രാഷ്ട്രീയ തലങ്ങളിൽ സജ്ജീവമായി പ്രവർത്തിക്കുന്ന അല്മായരുടെ സ്വതന്ത്രവും ശക്തവുമായ ഒരു നേതൃത്വനിരകൂടാതെ, സഭയെമാത്രം എല്ലാറ്റിനും ആശ്രയിച്ചുനിന്നാൽ ഒരിക്കലും കേരളത്തിലെ ലത്തീൻ കത്തോലിക്കർക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ആഗ്രഹിക്കുന്നതുപോലെ എത്തിച്ചേരുവാൻ സാധിക്കുകയില്ല എന്നാണ് ഇന്നിതുവരെയുള്ള അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നതെന്നും അതിനാൽ അല്മായർ തീക്ഷണതയോടെ മുന്നോട്ട് വരണമെന്നും, സഭയുടെ സംവിധാനങ്ങൾ തീർച്ചയായും പിന്തുണയോടെ പിന്നിലുണ്ടാകുമെന്നും പിതാവ് പറഞ്ഞു.

ഇന്ന്, പ്രബല സമുദായത്തിന്റെ സ്വാധീന ശക്തിമൂലം ദുർബല സമുദായത്തിന് അവരുടെ അവസരവും സമത്വവുമെല്ലാം പലവിധത്തിലും വിദഗ്ദമായിട്ടുതന്നെ നിക്ഷേധിക്കപ്പെടുന്നൊരു സംവിധാനത്തിലാണ് നമ്മൾ ജീവിക്കുന്നത്. ലക്ഷക്കണക്കിന് ലത്തീൻ കത്തോലിക്കാറുണ്ടെങ്കിലും അവരുടെ പ്രശ്നങ്ങളെ അധികാരികളും, രാഷ്ട്രീയ പാർട്ടികളും ഇനിയും വേണ്ടരീതിയിൽ ഗൗരവമായി എടുത്തിട്ടില്ല എന്നത് നമ്മുടെ അനുഭവമാണെന്നും, ഈ വിഭാഗത്തെ (ലത്തീൻ കത്തോലിക്കരെ) വളരെ നിക്ഷേധാത്മകമായിട്ടാണ് സമീപിക്കുന്നതെന്നാണ് തോന്നിയിട്ടുള്ളതെന്നും ആർച്ച്ബിഷപ്പ് കുറ്റപ്പെടുത്തി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker