തിരുവനന്തപുരം: കെ.ആർ.എൽ.സി.സി. ജനറൽ അസംബ്ലിയോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ്ക്ലബും തിരുവനന്തപുരം അതിരൂപത പ്രസിദ്ധീകരണമായ ജീവനും വെളിച്ചവും മാസികയും സംയുക്തമായി സംഘടിപ്പിച്ച ഓഖി ദുരന്ത ഫോട്ടോ പ്രദർശനം കേരള ലത്തീൻ സഭയിലെ 12 ബിഷപ്പുമാർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം വഴുതയ്ക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച ഫോട്ടോ പ്രദർശനം ഓഖി ദുരന്തത്തിൽ മരിച്ചവരെ അനുസ്മരിച്ച് മൺചിരാതുകൾ തെളിച്ചാണ് കെ.ആർ.എൽ.സി.ബി.സി. പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം, ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ് ഡോ. സ്റ്റാൻലി റോമൻ, ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, ബിഷപ് ഡോ. തെക്കത്തെച്ചേരിൽ, ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ബിഷപ് ഡോ. അലക്സ് വടക്കുംതല, ബിഷപ് ഡോ. പീറ്റർ അബിർ അന്തോണിസാമി, ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, ആലപ്പുഴ രൂപത നിയുക്ത സഹായമെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തത്. കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോർജ്, സെക്രട്ടറി ആന്റണി ആൽബർട്ട് എന്നിവർ പ്രസംഗിച്ചു. ഓഖി ചിത്രപ്രദർശനം ഇന്നും നാളെയും തുടരും. ചിത്രപ്രദർശനം പൊതുജനങ്ങൾക്കും കാണാം.
കെ.ആർ.എൽ.സി.സി. ജനറൽ അസംബ്ലി ഇന്നു രാവിലെ 10.30- ന് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് ഡോ. സൂസപാക്യം അധ്യക്ഷനായിരിക്കും. ബിഷപ് ഡോ. സ്റ്റാൻലി റോമൻ, ഷാജി ജോർജ്, സ്മിത ബിജോയ് തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിൽ ആലപ്പുഴ രൂപത നിയുക്ത സഹായമെത്രാൻ ഡോ. ജെയിംസ് ആനാപറമ്പിലിനെ അനുമോദിക്കും.
തുടർന്ന് വല്ലാർപാടം മിഷൻ കോൺഗ്രസ് രൂപം നൽകിയ ദശവത്സരപദ്ധതി കേരള ലത്തീൻസഭയിൽ നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് ചർച്ചാസമ്മേളനം നടക്കും. ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ മോഡറേറ്ററായിരിക്കും. ജെയിംസ് വില്ലനശേരി, ഷീനു നെയ്യാറ്റിൻകര, ഫാ. തോമസ് തറയിൽ, ആന്റണി ആൽബർട്ട, ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറനബിൽ, മോൺ. സെബാസ്റ്റ്യൻ ജെക്കോബി, സ്റ്റീഫൻ ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.
Related