കെവിന്‍റെ കൊലപാതകം ‘കർശന നടപടികളെടുക്കണം, തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർക്കണം’; കെ.എൽ.സി.എ. സംസ്ഥാന സമിതി
കെവിന്‍റെ കൊലപാതകം 'കർശന നടപടികളെടുക്കണം, തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർക്കണം'; കെ.എൽ.സി.എ. സംസ്ഥാന സമിതി
സ്വന്തം ലേഖകൻ
എറണാകുളം: കോട്ടയത്ത് കെവിൻ പി. ജോസഫിനെ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ കർശന നടപടിൾ അതിവേഗം സ്വീകരിക്കുകയും തട്ടിക്കൊണ്ടുപോകാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും
കേസിൽ പ്രതി ചേർത്ത് കുറ്റവാളിപട്ടിക തയാറാക്കുകയും വേണമെന്ന് കെ.എൽ.സി.എ. സംസ്ഥാന സമിതി. ഈ സംഭവത്തിൽ ഔദ്യോഗിക ഗൂഢാലോചനകൾ നടന്നതായി സംശയിക്കുന്നുണ്ടെന്നും കെ.എൽ.സി.എ. സംസ്ഥാന സമിതി ആരോപം ഉന്നയിക്കുന്നു.
പോലീസ് സ്റ്റേഷനുള്ളിൽ വച്ച് കെവിന്‍റെ ഭാര്യയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ മൗനാനുവാദം നൽകിയ സംഭവം മുതൽ കെവിനെ കാണാതായി എന്ന പരാതി ലഭിച്ചിട്ടും കേസിലെ പ്രതികളുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട സംഭവം വരെയുള്ള മുഴുവൻ വിവരങ്ങളും അന്വേഷണ വിധേയമാക്കണമെന്നും കെ.എൽ.സി.എ. സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി നൊറോണയുടെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ , ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് അടക്കം നിരവധിപേർ പങ്കെടുത്തു.