Kerala

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി സമാപിച്ചു

വിജയപുരം രൂപത നിയുക്ത സഹായമെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തില്‍പ്പറമ്പിലിനെ അസംബ്ലി അനുമോദനം അറിയിച്ചു...

ജോസ് മാർട്ടിൻ

കൊച്ചി: 2024 ജനുവരി 13, 14 തീയതികളില്‍ എറണാകുളം ആശിര്‍ഭവനില്‍ ചേര്‍ന്ന കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെ.ആര്‍.എല്‍.സി.സി.) 42-ാം ജനറല്‍ അസംബ്ലി സമാപിച്ചു. വിജയപുരം രൂപത നിയുക്ത സഹായമെത്രാന്‍ ഡോ. ജസ്റ്റിന്‍ മഠത്തില്‍പ്പറമ്പിലിനെ അസംബ്ലി അനുമോദനം അറിയിച്ചു.

12 രൂപതകളില്‍ നിന്നുള്ള മെത്രാന്മാരും രൂപതാ പ്രതിനിധികളും സന്ന്യസ്ത സഭാ-അല്മായ സംഘടനാ പ്രതിനിധികളും ലത്തീന്‍ സമൂഹത്തിലെ ജനപ്രതിനിധികളും പങ്കെടുത്തു.

സമാപന ദിനമായ  ഞായറാഴ്ച നടന്ന ബിസിനസ് സെഷനില്‍ മുന്‍ ജനറല്‍അസംബ്ലി റിപ്പോര്‍ട്ട്, കെ.ആര്‍.എല്‍.സി.സി. പ്രവര്‍ത്തനറിപ്പോര്‍ട്ട്, രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിച്ചു. ലത്തീന്‍ കത്തോലിക്കരുടെ സാമൂഹിക – രാഷ്ട്രീയ സമീപനം ജനറല്‍ അസംബ്ലിയുടെ പ്രസ്താവന അവതരിപ്പിക്കുകയും കെ.ആര്‍.എല്‍.സി.സി.യുടെ അസംബ്ലി തിരഞ്ഞെടുത്ത പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

വൈസ് പ്രസിഡന്റുമാര്‍- ജോസഫ് ജൂഡ് (വരാപ്പുഴ അതിരൂപത), ബെഥനി സിസ്റ്റേഴ്‌സ് ദക്ഷിണ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജൂഡി വര്‍ഗീസ് ബി.എസ്, സെക്രട്ടറിമാര്‍ – പാട്രിക് മൈക്കിള്‍ (തിരുവനന്തപുരം), മെറ്റില്‍ഡ മൈക്കിള്‍ (കൊച്ചി), പ്രഭലദാസ് (നെയ്യാറ്റിന്‍കര), ട്രഷറര്‍ – ബിജു ജോസി (ആലപ്പുഴ). സ്ഥാനം ഒഴിഞ്ഞ ഭാരവാഹികള്‍ക്ക് യോഗം നന്ദി അറിയിച്ചു. കെആര്‍എല്‍സിസി അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ സമാപനസന്ദേശത്തോടെ അസംബ്ലി സമാപിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker