Kerala

കുറവിലങ്ങാട്ട്‌ പളളിയിൽ ഭക്‌തി സാന്ദ്രമായ കപ്പൽ പ്രദക്ഷിണം

കുറവിലങ്ങാട്ട്‌ പളളിയിൽ ഭക്‌തി സാന്ദ്രമായ കപ്പൽ പ്രദക്ഷിണം

കു​​റ​​വി​​ല​​ങ്ങാ​​ട്: അ​​ക്ഷ​​രാ​​ർ​​ഥ​​ത്തി​​ൽ ഭ​​ക്ത​​സാ​​ഗ​​ര​​ത്തി​​ലൂ​​ടെ വി​​ശ്വാ​​സ നൗ​​ക സ​​ഞ്ച​​രി​​ച്ചു. കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്ക്കോപ്പ​​ൽ മാർത്താമറി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​ർ​ഥാ​ട​ന ദേ​​വാ​​ല​​യ​​ത്തി​​ലെ മൂ​​ന്നു​​നോമ്പ് തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ധാ​​ന​​ ദി​​ന​​മാ​​യി​​രു​​ന്ന ഇ​​ന്ന​​ലെ​​യാ​​ണ് ച​​രി​​ത്രം ആ​​വ​​ർ​​ത്തി​​ച്ചു ക​​പ്പ​​ൽ പ്ര​​ദ​​ക്ഷി​​ണം ന​​ട​​ന്ന​​ത്. പു​തി​യ പ​ദ​വി​യു​ടെ തി​ള​ക്ക​ത്തി​ൽ പ​തി​വി​ലേ​റെ വി​ശ്വാ​സി​ക​ൾ ഇ​ന്ന​ലെ പ​ള്ള​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യി​രു​ന്നു.

പ​​തി​​വു​​പോലെ വ​​ലി​​യ പ​​ള്ളി​​യി​​ൽ​നി​​ന്നു തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ൾ ചെ​​റി​​യ പ​​ള്ളി​​യി​​ലേ​​ക്കു നീ​​ങ്ങി​​യ​​തി​നു പി​​ന്നാ​​ലെ​​യാ​​ണ് ക​​പ്പ​​ൽ സം​​വ​​ഹി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​നു​​മ​​തി​​യും പ്രാ​​ർ​​ഥ​​നാ​​ശം​​സ​​ക​​ളും ക​​ട​​പ്പൂ​​ർ നി​​വാ​​സി​​ക​​ൾ​​ക്കു വി​​കാ​​രി ന​​ൽ​​കി​​യ​​ത്. വ​​ലി​​യ പ​​ള്ളി​​യു​​ടെ ആ​​ന​​വാ​​തി​​ലി​​ലൂ​​ടെ പു​​റ​​ത്തെ​​ത്തി​​യ ക​​പ്പ​​ൽ കൊടി​​ക​​ളു​​യ​​ർ​​ത്തി​​ക്കെ​​ട്ടി ദൈ​​വ​​ത്തെ വ​​ണ​​ങ്ങി. പ​​ള്ളി​​ന​​ട​​ക​​ൾ മൂ​​ന്നു​​ത​​വ​​ണ ഓ​​ടി​​ക്ക​​യ​​റി​​യാ​​ണ് ഈ ​​വ​​ന്ദ​​നം. തു​​ട​​ർ​​ന്ന് വ​​ലി​​യ പ​​ള്ളി​​യു​​ടെ മു​​റ്റ​​ത്ത് നൂ​​റു​​ക​​ണ​​ക്കാ​​യ ക​​ട​​പ്പൂ​​ർ നി​​വാ​​സി​​ക​​ളു​​ടെ ക​​ര​​ങ്ങ​​ൾ ഒ​​രേ​​വേ​​ഗ​​ത്തി​​ലും താ​​ള​​ത്തി​​ലും ഉ​​യ​​ർ​​ന്നു​​താ​​ണ​​പ്പോൾ അ​​ക്ഷ​​രാ​​ർ​​ഥ​​ത്തി​​ൽ ക​​ട​​ൽ യാ​​ത്ര​​യു​​ടെ അ​​നു​​ഭ​​വം സ​​മ്മാ​​നി​​ക്കാ​​നാ​​യി.

ഈ ​​സ​​മ​​യം വ​​ലി​​യ​​പ​​ള്ളി​​യി​​ൽ​നി​​ന്നു പൊൻ​​വെ​​ള്ളി​​ക്കു​​രി​​ശു​​ക​​ളും എ​​ട്ട് തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ളും പ​​ള്ളി​​മു​​റ്റ​​ത്ത് ചെ​​റി​​യ പ​​ള്ളി ല​​ക്ഷ്യ​​മി​​ട്ടു മു​​ന്നേ​​റു​​ക​​യാ​​യി​​രു​​ന്നു. ഈ ​​പ്ര​​ദ​​ക്ഷി​​ണം ചെ​​റി​​യ​​പ​​ള്ളി​​യി​​ലെ​​ത്തി ദൈ​​വ​​മാ​​താ​​വി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം പ​​ള്ളി​​യ​​ക​​ത്ത് പ്ര​​വേ​​ശി​​ച്ചു വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോസി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം പ്ര​​ദ​​ക്ഷി​​ണ​​വീ​​ഥി​​യി​​ലേ​​ക്കു ക്ഷ​​ണി​​ച്ച​​തോടെ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ സം​​വ​​ഹി​​ക്ക​​പ്പെ​​ടു​​ന്ന തി​​രു​​സ്വ​​രൂ​​പ​​ങ്ങ​​ളു​​ടെ എ​​ണ്ണം പ​​ന്ത്ര​​ണ്ടി​​ലെ​​ത്തി.

ഏ​​റ്റ​​വും മു​​ന്നി​​ൽ മാ​​ർ യൗ​​സേ​​പ്പി​​താ​​വി​​നെ സം​​വ​​ഹി​​ച്ചു​​ള്ള പ്ര​​ദ​​ക്ഷി​​ണം ചെ​​റി​​യ​​പ​​ള്ളി ന​​ട​​യി​​ലെ​​ത്തി​​യ​​പ്പോൾ വ​​ലി​​യ​​പ​​ള്ളി​​യി​​ൽ​നി​​ന്നു ക​​ട​​പ്പൂ​​ർ നി​​വാ​​സി​​ക​​ൾ ക​​പ്പ​​ൽ ചെ​​റി​​യ പ​​ള്ളി ന​​ട​​യി​​ലേ​​ക്ക് ഓ​​ടി​​ച്ചു​​ക​​യ​​റ്റാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു. പി​​ന്നീ​​ട് യോനാ പ്ര​​വാ​​ച​​ക​​ന്‍റെ നി​​ന​​വേ യാ​​ത്ര​​യു​​ടെ സ്മ​​ര​​ണ​​ക​​ൾ സ​​മ്മാ​​നി​​ക്കു​​ന്ന ക​​പ്പ​​ലോട്ട​​മാ​​യി​​രു​​ന്നു. ക​​പ്പ​​ൽ മു​​ന്നോട്ടു​​നീ​​ങ്ങു​​മ്പോൾ ഭ​​ക്ത​​സാ​​ഗ​​രം തി​​ര​​മാ​​ല​​ക​​ൾ ക​​ണ​​ക്കെ ഓ​​ടി​​യ​​ടു​​ക്കു​​ക​​യും അ​​ക​​ലു​​ക​​യും ചെ​​യ്തു. ചെ​​റി​​യ​​പ​​ള്ളി ന​​ട​​യി​​ലേ​​ക്കു ക​​യ​​റി ക​​പ്പ​​ൽ ന​​ട​​ത്തി​​യ ഓ​​ട്ടു​​കു​​രി​​ശു​​വ​​ന്ദ​​നം വേ​​റി​​ട്ട അ​​നു​​ഭ​​വ​​മാ​​യി മാ​​റി. ക​​പ്പ​​ൽ കു​​രി​​ശി​​ൻ​​തൊട്ടി​​യി​​ലെ​​ത്തി​​യ​​തോടെ പ്ര​​ക്ഷു​​ബ്ധ​​മാ​​യ ക​​ട​​ലി​​ന്‍റെ അ​​ന്ത​​രീ​​ക്ഷം ഭ​​ക്ത​​മ​​ന​​സു​​ക​​ൾ​​ക്കു സ​​മ്മാ​​നി​​ക്കാ​​ൻ ക​​ട​​പ്പൂ​​ർ നി​​വാ​​സി​​ക​​ൾ​​ക്കാ​​യി. ക​​ൽ​​ക്കു​​രി​​ശു​ വ​​ന്ദ​​ന​​ത്തി​​നു ശേ​​ഷ​​മാ​​യി​​രു​​ന്നു ക​​ട​​ൽ​​ക്ഷോഭ​​ത്തി​​ന്‍റെ പ്ര​​തീ​​തി സ​​മ്മാ​​നി​​ച്ച ക​​പ്പ​​ൽ യാ​​ത്ര. യോനാ പ്ര​​വാ​​ച​​ക​​നെ ക​​പ്പ​​ലി​​ൽ നി​​ന്നെ​​ടു​​ത്തെ​​റി​​യു​​ന്ന​​തോടെ ശാ​​ന്ത​​മാ​​യ ക​​പ്പ​​ൽ ക​​ല്പ​​ട​​വു​​ക​​ൾ താ​​ണ്ടി ഒ​​രു​​വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള സ​​മ്മാ​​നി​​ച്ചു വ​​ലി​​യ​​പ​​ള്ളി​​ക്കു​​ള്ളി​​ലേ​​ക്കു പ്ര​​വേ​​ശി​​ച്ചു.

നെ​​റ്റി​​പ്പ​​ട്ടം കെ​​ട്ടി മു​​ത്തി​​യ​​മ്മ​​യു​​ടെ തിടമ്പേറ്റി​​യ ഗ​​ജ​​വീ​​ര​​ന്മാ​​ര​​ണി​​ചേ​​ർ​​ന്ന പ്ര​​ദ​​ക്ഷി​​ണ​​മെ​​ന്ന പാ​​ര​​മ്പര്യം ആ​​വ​​ർ​​ത്തി​​ച്ചാ​​യി​​രു​​ന്നു പ്ര​​ദ​​ക്ഷി​​ണം. പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ന് മു​​ന്നോടി​​യാ​​യി ന​​ട​​ന്ന വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന​​ക​​ളി​​ൽ സീ​​റോമ​​ല​​ങ്ക​​ര സ​​ഭ കൂ​​രി​​യ മെ​​ത്രാ​​നും അ​​പ്പ​സ്തോലി​​ക്ക വി​​സി​​റ്റേ​​റ്റ​​റു​​മാ​​യ യൂ​​ഹ​​ന്നാ​​ൻ മാ​​ർ തി​​യ​​ഡോഷ്യ​​സ്, ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോമ​​സ് ത​​റ​​യി​​ൽ എ​​ന്നി​​വ​​ർ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. സ​​മാ​​പ​​ന​​ദി​​ന​​മാ​​യ ഇ​​ന്ന് 4.30-ന് ​​സീ​​റോമ​​ല​​ബാ​​ർ സ​​ഭ കൂ​​രി​​യ മെ​​ത്രാ​​ൻ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker