കുരിശു തകര്‍ത്തതില്‍ പോലീസിനോട് പരാതിയുമായി ലയത്തിലെ തൊഴിലാളികള്‍
കുരിശു തകര്‍ത്തതില്‍ പോലീസിനോട് പരാതിയുമായി ലയത്തിലെ തൊഴിലാളികള്‍
കഴിഞ്ഞ 2 ആഴ്‌ചയായി ബോണക്കാട് പ്രദേശത്ത് മിന്നല്‍ ഉണ്ടായിട്ടില്ല
ബോണക്കാട്; കുരിശ് തകര്‍ത്തത് സാമൂഹ്യ വിരുദ്ധരാണെന്ന പരാതിയുമായി ബോണക്കാട് ലയത്തിലെ തൊഴിലാളികള്‍ പോലീസിനുമുന്നില്‍ പ്രതിഷേധിച്ചു . കഴിഞ്ഞ 2 ആഴ്‌ചയായി ബോണക്കാട് പ്രദേശത്ത് മിന്നല്‍ ഉണ്ടായിട്ടില്ല, ഇടക്കിടക്ക് മഴപെയ്യുന്നുണ്ടെങ്കിലും ഭയാനകമായ രീതിയില്‍ മിന്നലോ ഇടിയോ ഇല്ല.
എന്നാല്‍ 2 ആഴ്‌ച മുമ്പ് പല തവണ ശക്‌തമായി ഇടിയും മിന്നലും ഉണ്ടായിട്ടുണ്ട് ലയത്തിലെ തന്നെ പല വീടുകളുടെ വയറിങ്ങുകള്‍ക്ക് കേടുപാടുണ്ടായി ചിലരുടെ ടി വി ചീത്തയായി ബോണക്കാട് ജംഗ്‌ഷനിലെ തെങ്ങിന് ഇടിവീണ് ഓലകള്‍ കത്തിക്കരിഞ്ഞു എന്നാല്‍ ഇതെല്ലാം സംഭവിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിലൊന്നും ഇടിയോ മിന്നലോ ഉണ്ടായിട്ടില്ലെന്ന നിലപാടിലാടണ് ലയത്തിലെ തൊഴിലാളികള്‍ .കാലങ്ങളായി ബോണക്കാട് താമസക്കാരായി തുടരുന്ന തങ്ങള്‍ക്ക് ഇടിമിന്നലേറ്റ് വനത്തിനുളളില്‍ വൃക്ഷങ്ങള്‍ ചിന്നി ചിതറുന്ന അനുഭവമില്ലെന്നും മിന്നലേല്‍ക്കുമ്പോള്‍ വൃക്ഷങ്ങള്‍ കത്തിക്കരിയുന്നതാണ് അനുഭവമെന്നും തൊഴിലാളികള്‍ പറഞ്ഞു.
സാമൂഹ്യ വിരുദ്ധരുടെ ആക്രമണം മിന്നലെന്ന് എഴുതിക്കളയരുതെന്നും കുരിശു തകര്‍ത്തവര്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.ഇന്നലെ പരിശോധക്കെത്തിയ പൊലീസ് കാലങ്ങളായി പ്രദേശത്തെ താമസക്കാരായ ലയത്തിലെ തൊഴിലാളികളുടെ ഭാഗം കേള്‍ക്കാതെയാണ് മടങ്ങിയതെന്നും അവര്‍ പറഞ്ഞു.