
അനിൽ ജോസഫ്
വെളളറട: തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന തെക്കന്‍ കുരിശുമല 10 ാമത് ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്‍റ് കെ പീറ്റര്‍, കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസ്, ഫാ.ജോസഫ് സേവ്യര്‍, ഫാ.പ്രസാദ് തെരുവത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷന്‍ മാര്‍ച്ച് 1 ന് സമാപനമാവും. ഗ്രേയ്സ് കമ്മ്യൂണിറ്റി ഗ്ലോബല്‍ ഫാ.പ്രസാദ് തെരുവത്ത് ബ്രദര്‍ സജിത് തോമസ് എന്നിവരാണ് കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ വചന പാരായണം ജപമാല ലിറ്റിനി ദിവ്യബലി എന്നിവ ഉണ്ടാവും.
നാളെ (വെളളി) വൈകിട്ട് 5.30 ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് പുനലൂര്‍ രൂപത ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ മുഖ്യ കാര്‍മ്മിലകത്വം വഹിക്കും.
മാര്‍ച്ച് 1 ഞായറാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന സമാപന ദിവ്യബലിക്ക് ഉണ്ടന്‍കോട് ഫൊറോന വികാരി ഫാ.എം കെ ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.