സ്വന്തം ലേഖകന്‍
വെള്ളറട: പ്രസിദ്ധ തീര്‍ത്ഥാടനകേന്ദ്രമായ കുരിശുമലയുടെ 62-ാമത് തീര്‍ത്ഥാടനത്തിന്‍റെ ഒരുക്കങ്ങളുടെ ഭാഗമായി നടത്തുന്ന ഒന്‍പതാമത് കുരിശുമല ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 6 മുതല്‍ 10 വരെ തീയതികളില്‍ ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് നഗറില്‍ (കുരിശുമല ബസ് ഗ്രൗണ്ട്) നടക്കും. പുളിങ്കുടി ബെത്സെയ്ദ ധ്യാനകേന്ദ്രത്തിലെ വൈദികരാണ് വചന പ്രഘോഷണത്തിനായി എത്തുന്നത്. നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
ബുധനാഴ്ച വൈകുന്നേരം 5.30-നു നടക്കുന്ന പ്രാരംഭ സമൂഹദിവ്യബലിയില്‍ നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ജി.ക്രിസ്തുദാസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന്, നടക്കുന്ന പൊതുസമ്മേളനത്തില്‍ കുരിശുമല ഡയറക്ടര്‍ ഡോ.വിന്‍സെന്‍റ് കെ.പീറ്റര്‍ മുഖ്യസന്ദേശം നല്‍കും.
കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ ലത്തീന്‍, സീറോ മലബാര്‍ ക്രമങ്ങളില്‍ നടക്കുന്ന ദിവ്യബലികളില്‍ മോണ്‍. റൂഫസ് പയസ് ലീന്‍, ഫാ. ഡേവിസ് കരുകപ്പള്ളി സി.എം.ഐ., ഫാ.ലിജോ കുഴിപ്പള്ളില്‍ തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിക്കും.
കുരിശുമല ഇടവക വികാരി ഫാ. രതീഷ് മാര്‍ക്കോസിന്‍റെ നേതൃത്വത്തില്‍ കുരിശുമല, കൊല്ലകോണം, കൂട്ടപ്പൂ ഇടവകകളുടെ നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. കണ്‍വെന്‍ഷനുശേഷം എല്ലാ റൂട്ടുകളിലേക്കും വാഹന സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.