Diocese

കുരിശുമലയിൽ വീണ്ടും ആരാധനാ സ്വാതന്ത്രം അനുവധിച്ചത്‌ സ്വാഗതാർഹം; നെയ്യാറ്റിൻകര രൂപത

കുരിശുമലയിൽ വീണ്ടും ആരാധനാ സ്വാതന്ത്രം അനുവധിച്ചത്‌ സ്വാഗതാർഹം; നെയ്യാറ്റിൻകര രൂപത

നെയ്യാറ്റിൻകര: ബോണക്കാട് കുരിശുമലയിൽ കഴിഞ്ഞ 6 മാസമായി മുടങ്ങി കിടന്ന പ്രാർത്ഥനകൾ പുന:രാരംഭിക്കാൻ വനം മന്ത്രിയും വനം വകുപ്പും സൗകര്യമാരുക്കിയത്‌ സ്വാഗതാർഹമെന്ന്‌ നെയ്യാറ്റിൻകര രൂപത.

കഴിഞ്ഞ 60 വർഷമായി മുടങ്ങാതെ നടന്നു വരുന്ന പ്രാർത്ഥനകൾ മുടങ്ങിയതിൽ രൂപതക്ക് വലിയ വേദനയുണ്ടാക്കിയിരുന്നു. എന്നാൽ വരും ദിനങ്ങളിലും വനം വകുപ്പ്‌ നല്ല സമീപനത്തോടെ വിശ്വാസികളെ കാണണമെന്ന്‌ രൂപതാ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ ആവശ്യപ്പെട്ടു. ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്രം കുരിശുമലയിൽ ലഭിക്കണ മെന്നും അദ്ദേഹം പ്രസ്‌താവനയിൽ പറഞ്ഞു.

വിശ്വാസികളെ കടത്തിവിടാൻ നടപടിസ്വീകരിച്ച ഡി.എഫ്‌.ഓ., സി.സി.എഫ്‌. തുടങ്ങിയവർക്ക്‌ നന്ദി അർപ്പിക്കുന്നതായി നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌ പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker