Diocese

കുരിശുമലയില്‍ സിംബോസിയവും സമൂഹദിവ്യബലിയും

കുരിശുമലയില്‍ സിംബോസിയവും സമൂഹദിവ്യബലിയും

കുരിശുമല: “വിശുദ്ധ കുരിശ് ജീവന്‍റെ സമൃദ്ധി” എന്ന വിഷയത്തെ ആസ്പദമാക്കി കുരിശുമല സംഗമവേദിയില്‍ നടന്ന സിംബോസിയം തീര്‍ത്ഥാടകര്‍ക്ക് അറിവിന്‍റെയും പുത്തന്‍ ആശയങ്ങളുടെയും വേദിയായി മാറി. കെ.ആര്‍.എല്‍.പി.സി.സി. പ്ലാനിങ്ങ് ബോര്‍ഡ് കണ്‍വീനര്‍ റവ.ഫാ.ജെയിംസ് കുലാസ്, റവ.ഡോ.ഗ്രിഗറി ആര്‍ബി, റവ.സിസ്റ്റര്‍ ഷീബ, ശ്രീ.സുധാകരന്‍, ശ്രീ.ഷാജി ജോര്‍ജ്ജ്, അഡ്വ.അമൃത തുടങ്ങിയവര്‍ സിംബോസിയത്തിന് നേതൃത്വം നല്കി.

നെറുകയിലും സംഗമവേദിയിലുമായി സങ്കീര്‍ത്തനപാരായണം, കരുണക്കൊന്ത, ദിവ്യബലി, തെക്കന്‍ കുരിശുമല സഹ്യന്‍ ധ്യാനടീം നേതൃത്വം നല്കിയ വിശുദ്ധ കുരിശ് അനുഭവധ്യാനം എന്നിവയില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തുകൊണ്ട് തപസ്സുകാലത്തെ അര്‍ത്ഥവത്താക്കി. ആരാധനകള്‍ക്ക് നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ സംഘടനകളും ഇടവകകളും സജീവ നേതൃത്വം നല്കി.

4.30-ന് സംഗമവേദിയില്‍ നടന്ന ആഘോഷമായ സമൂഹദിവ്യബലിയ്ക്ക് നെയ്യാറ്റിന്‍കര രൂപത എപ്പിസ്കോപ്പല്‍ വികാരിയും നെടുമങ്ങാട് റീജിയണ്‍ കോര്‍ഡിനേറ്ററുമായ മോണ്‍.റൂഫസ്സ് പയലീന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മോണ്‍.ഡോ.വിന്‍സെന്‍റ് കെ.പീറ്റര്‍, റവ.ഡോ.രാജദാസ്, റവ.ഡോ.സിറില്‍ സി.ഹാരിസ് എന്നിവര്‍ സഹകാര്‍മ്മികരായി.

ആനപ്പാറ ഹോളിക്രോസ് ക്രിയേഷന്‍സ് അവതരിപ്പിച്ച ഷോര്‍ട്ട് ഫിലിം ‘ഒരു തിരിനാളം’, ക്രിസ്തീയ ഭക്തി ഗാനമേള, വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ ജീവിത ചരിത്രം അനുസ്മരിച്ചുകൊണ്ട് നടന്ന വില്‍പാട്ട് എന്നിവ തീര്‍ത്ഥാടകര്‍ക്ക് ആസ്വാദനത്തിന്‍റെ പുത്തന്‍ അനുഭവമായി മാറി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker