Categories: Vatican

“കുമ്പസാരിപ്പിക്കുന്ന പുരോഹിതൻ മന:സ്സാക്ഷിയു‍ടെ അധിപനല്ല, മറിച്ച് ശ്രവിക്കുന്നന്ന ഒരു വ്യക്തിയാണ്”: ഫ്രാൻസിസ് പാപ്പാ

"കുമ്പസാരിപ്പിക്കുന്ന പുരോഹിതൻ മന:സ്സാക്ഷിയു‍ടെ അധിപനല്ല, മറിച്ച് ശ്രവിക്കുന്നന്ന ഒരു വ്യക്തിയാണ്": ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി:കുമ്പസാരിപ്പിക്കുന്ന പുരോഹിതൻ “ശ്രവിക്കുന്ന” വ്യക്തിയായിരിക്കണം. അതായത്,  ‘പശ്ചാത്തപിക്കുന്നവന്‍റെ മാനുഷിക ശ്രവണനവും പരിശുദ്ധാത്മാവിന്‍റെ ദൈവിക ശ്രവണനവും’ പ്രതിഫലിപ്പിക്കുന്ന വ്യക്തി. അപ്പോസ്തലിക്ക് പെനിറ്റെൻഷ്യറിയു‍ടെ നേതൃത്വത്തിൽ നടന്ന 19-ാമത് ഇന്‍റേർണൽ ഫോറത്തിന്‍റെ കോഴ്സിനായി എത്തിച്ചേർന്നവരോടു സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

“കരുണയുടെ ഉറവിടമല്ല മറിച്ച് ഉപകരണമാണ്” നാം. യുവ പുരോഹിതന്മാരെ പ്രത്യേകം അഭിസംബോന ചെയ്തുകൊണ്ടും വിശുദ്ധ തോമസ് അക്വീനസിനെ ഓർമ്മിപ്പിച്ചുകൊണ്ടും തങ്ങളുടെ പൗരോഹിത്യ സേവനത്തിന്‍റെ പ്രേരണക വ്യാപ്തം കണ്ടെത്തുവാൻ ഫ്രാൻസിസ് പാപ്പ എല്ലാവരെയും പ്രചോദിപ്പിച്ചു. കുമ്പസാരിപ്പിക്കുന്ന പുരോഹിതൻ കരുണയു‍ടെ ഉറവിടമല്ല, മറിച്ച് ഒരു ഉപകരണമാണ്.  അത്‌  ഒഴിച്ചുകൂടാനാകാത്തതുമാണ്.

തങ്ങൾ മന:സ്സാക്ഷികളുടെ അധിപർ ആണെന്നു ചിന്തിക്കുന്ന അപകട സാഹചര്യത്തിനെതിരെയാണ് ഈ ഊന്നിപ്പറയൽ പാപ്പാ നടത്തിയത്. പ്രത്യേകിച്ച് വ്യക്തിത്വ രൂപീകരണം നടന്നുകൊണ്ടിരിക്കുന്നതും എളുപ്പത്തില്‍ സ്വാധീനിക്കപ്പെടുന്നവരുമായ യുവജനങ്ങളുമായുള്ള ഇടപഴകലില്‍. അവിടെ പുരോഹിതൻ അപ്രത്യക്ഷനാവുകയും നിത്യനും പരമോന്നത പുരോഹിതനുമായ ക്രിസ്തു പ്രത്യക്ഷപ്പെ‍ടുന്ന രീതിയിലായിരിക്കണം ഒരു പുരോഹിതന്റെ  ഇടപെടൽ . അപ്പോഴാണ് ഉപയോഗശൂന്യമായ ഭൃത്യർ ആകാനുള്ള നമ്മുടെ വിളി യാഥാർഥ്യമാകുന്നത്.

എങ്ങനെ ശ്രവിക്കണം എന്നു മനസ്സിലാക്കുവാനുള്ള ഒരു ക്ഷണമാണിത്, കാരണം, യുവജനങ്ങളുടെ ചോദ്യങ്ങള്‍ ശ്രവിക്കുന്നതിൽ താൽപര്യമില്ലാതെയും  ആവശ്യം ഉള്ള സാഹചര്യങ്ങളില്‍ കലര്‍പ്പില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കാതെയും കുമ്പസാര കൂട്ടില്‍ ഉത്തരങ്ങള്‍ നല്‍കുന്നത് ഒരു തെറ്റായ മനോഭാവമാണ്. അതിനാല്‍ ഈ കൂദാശപരമായ സംഭാഷണത്തില്‍ സഹോദരനെ ആത്മാര്‍ത്ഥമായി ശ്രവിക്കുന്നതിലൂ‍‍ടെ വിനയാന്വിതനും പാവപ്പെട്ടവനുമായ യേശുവിനെ തന്നെയാണ് ശ്രവിക്കുന്നതെന്ന യാഥാര്‍ത്ഥ്യം നാം മറക്കരുത്. പരിശുദ്ധാത്മാവിനെ ശ്രവിക്കുന്നതിലൂടെ ബദ്ധശ്രദ്ധമായ അനുസരണത്തില്‍ നാം നമ്മെത്തന്നെ സര്‍പ്പിക്കുന്നു. നാം വചനം ശ്രവിക്കുന്നവരായി തീരുന്നു. ഒപ്പം തന്നെ നമ്മുടെ യുവ പശ്ചാത്താപകരെ യേശുവുമായുള്ള സംസര്‍ഗത്തില്‍ ബന്ധിപ്പിക്കുക എന്ന ഏറ്റവും മഹത്തായ സേവനം ചെയ്യുന്നവരുമാകുന്നു.

“യുവാക്കള്‍ക്കു സാക്ഷികളെ ആവശ്യമാണ്”

ചുരുക്കത്തില്‍ കുമ്പസരിപ്പിക്കുന്ന പുരോഹിതന്‍ എപ്പോഴാണോ തന്‍റെ ശ്രവിക്കുവാനുള്ള കഴിവും പൗരോഹിത്യ സേവനത്തിന്‍റെ പ്രരണക വ്യാപ്തത്തെക്കുറിച്ചുള്ള അറിവും കൂട്ടിച്ചേര്‍ക്കുന്നത്, അപ്പോള്‍ ഈ ‘കൂദാശപരമായ സംഭാഷണം’ (കുമ്പസാരം) വിളിയെ വിവേചിച്ചറിയുന്ന യാത്രയിലേക്കു വഴി തുറക്കുന്നു. കാരണം ഒാരോ യുവജനവും തങ്ങളുടെ സ്വന്തം മനസ്സാക്ഷിയാലോ വചനം ശ്രവിക്കുന്നതിലൂടെയോ ദൈവത്തിന്‍റെ സ്വരം ശ്രവിക്കാന്‍ കെല്പുള്ളവരായിരിക്കണം. ഈ യാത്രയിലാണ് ഏറ്റവും പ്രധാനപ്പെട്ട, നാം ചിലപ്പോള്‍ ‘ആദ്ധ്യാത്മിക പിതാവ്’ എന്നു വിശേഷിപ്പിക്കുന്ന കുമ്പസരിപ്പിക്കുന്ന പുരോഹിതന്‍റെ സാന്നിധ്യം ആവശ്യമായി വരുന്നത്. ‘ഭിക്ഷഗ്വരനും നീതിപാലകനും’, ‘അജപാലകനും പിതാവും’, ‘അദ്ധ്യാപകനും ഗുരു’വുമൊക്കെയായി പുരോഹിതനെ വിശേഷിപ്പിക്കുന്ന രീതികളെക്കുറിച്ചും പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിച്ചു. പ്രത്യകിച്ച് തീരെ ചെറുപ്പക്കാരായവരെ കുമ്പസരിപ്പിക്കുന്ന പുരോഹിതന്‍ ഒരു സാക്ഷി ആയിരിക്കണം. സാക്ഷി എന്നാല്‍ രക്തസാക്ഷി – തന്റെ സഹോദരന്‍റെ പാപങ്ങള്‍ക്കുവാണ്ടി ഒപ്പം സഹിക്കുന്ന ക്രിസ്തുവിനെപ്പോലെ. ഒപ്പം കരുണയുടെയും സാക്ഷി, സുവിശേഷത്തിന്‍റെ ഹൃദയമായ, മടങ്ങിയെത്തുന്ന ധൂര്‍ത്ത പുത്രനെ സ്വീകരിക്കുന്ന പിതാവിന്‍റ ആ ആശ്ലേഷണം. ഈ കുമ്പസരിപ്പിക്കുന്ന ‘പുരോഹിത-സാക്ഷി’, അങ്ങനെ ദൈവത്തിനു മാത്രം മനുഷ്യന് നല്‍കാന്‍ കഴിയുന്ന  കരുണയുടെ അനുഭവം കൂടുതൽ അനുഭവിക്കാൻ വിശ്വാസികളെ പര്യപ്തമാക്കുന്നു.

വിവർത്തനം: വിഗ്നേഷ് ബോണിഫസ്

vox_editor

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

3 days ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

1 week ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

2 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

2 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

2 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

2 weeks ago