കുട്ടികള്‍ക്ക് ക്രൈസ്തവ മൂല്യങ്ങള്‍ക്ക് സഹായകമാവുന്ന വിദ്യാഭ്യാസം നല്‍കണം; ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍
കുട്ടികള്‍ക്ക് ക്രൈസ്തവ മൂല്യങ്ങള്‍ക്ക് സഹായകമാവുന്ന വിദ്യാഭ്യാസം നല്‍കണം; ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ക്രൈസ്തവ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടതെന്ന് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍. നെയ്യാറ്റിന്‍കര രൂപതയുടെ വിദ്യാഭ്യാസ വര്‍ത്തിന്റെ ഓദ്യോഗിക ഉദ്ഘാടനം നെയ്യാറ്റിന്‍കര കത്തീഡ്രല്‍ ദേവാലയത്തില്‍ നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. കേരളത്തിന്‍റെ പൊതു വിദ്യാഭ്യാസ മേഖലക്ക് ലത്തീന്‍ സമൂഹം വലിയ സംഭാവനകളാണ് നല്‍കിയത്. അറിവു തേടാനുളള വേദിയായി മാത്രം വിദ്യാഭ്യാസത്തെ കാണാതെ വിവിധങ്ങളായ കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്ന വേദികള്‍ കൂടിയാകണം പഠന പ്രക്രിയയെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു.
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനോടൊപ്പം വിദ്യാഭ്യാസ പ്രവര്‍ത്തനത്തെ സജീവമാക്കുന്ന നെറ്റിന്റെ പ്രവര്‍ത്തനത്തിലും എല്ലാ ഇടവകകളും പങ്കാളികളാകണമെന്നും ബിഷപ്പ് പറഞ്ഞു. അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളിലൂടെ കുടുംബാന്തരീക്ഷത്തിലേക്ക് എത്തിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും പങ്കാളികളാവണമെന്നും. അങ്ങനെ, പുതിയൊരു തലമുറയെ വാര്‍ത്തെടുക്കുന്നതിനായുളള രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.